Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകരയിലെ ദുരൂഹ...

നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിസ്ഥലം പൊളിക്കാൻ പോലീസ് : എതിർത്ത് കുടുംബം

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ ദുരൂഹ സമാധിസ്ഥലം പൊളിക്കാൻ പോലീസ്.സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു.സമാധിസ്ഥലം തുറന്നു പരിശോധിക്കാൻ കലക്ടർ അനുകുമാരി രാവിലെ ഉത്തരവിട്ടിരുന്നു.ഇതനുസരിച്ച് പോലീസ് എത്തിയപ്പോൾ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കോണ്‍ക്രീറ്റ് അറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു.ഇവരെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം മാറ്റിയത്.സബ് കലക്ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിലാണു തുറന്നു പരിശോധിക്കുന്നത്.ഗോപന്‍സ്വാമി സമാധിയായതിനെത്തുടര്‍ന്ന് പത്മപീഠത്തിലിരുത്തി കോണ്‍ക്രീറ്റ് അറയില്‍ സംസ്‌കരിച്ചെന്നാണ് മക്കള്‍ പോലീസിനു നല്‍കിയ മൊഴി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് വീട്ടിൽ നിന്നും 5 വെള്ളിക്കെട്ടൻ പാമ്പുകളെ പിടിച്ചു

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ ഒരു വീടിനുള്ളിൽ നിന്നും അഞ്ച് വിഷപ്പാമ്പുകളെ പിടിച്ചു .കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് സംഭവം. രമേശന്റെ ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ...

കേരളത്തിൽ മഴ കുറയുന്നു :  ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴ കുറയുന്നു. ഇന്നു മുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. വ്യാഴാഴ്ച വരെ നേരിയതും മിതമായതുമായ മഴയ്ക്ക് സാധ്യതയെന്ന്...
- Advertisment -

Most Popular

- Advertisement -