Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalനടന്‍ നാനാ...

നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ചെന്നൈ : നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു

ഇന്ത്യന്‍ സിനിമയിലെ വിഖ്യാത നടന്മാരില്‍ ഒരാളായ പടേക്കര്‍, പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയറില്‍ ഹിന്ദി, മറാത്തി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘പരിന്ദ’, ‘ക്രാന്തിവീര്‍’, ‘അബ് തക് ഛപ്പന്‍’, ‘വെല്‍ക്കം’ എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.

ദങ്കാര്‍ പടേക്കറുടെയും സംഗണ പടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയില്‍ ജനിച്ചു.  ബിരുദ പഠനത്തിനു ശേഷമാണ് പടേക്കര്‍ ഹിന്ദി ചലചിത്രങ്ങളില്‍ സജീവമാകുന്നത്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ അദ്ദേഹത്തെ 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. വിശ്വനാഥ് പടേക്കര്‍ എന്നാണ് യഥാര്‍ഥ പേര്. ഭാര്യ -നീലകണ്ഠി പടേക്കറാർ, മകന്‍ മല്‍ഹാര്‍ പടേക്കര്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവം :  ഒരുക്കങ്ങൾ വിലയിരുത്തി 

കോട്ടയം: ഏറ്റുമാനൂർ  മഹാദേവ ക്ഷേത്രത്തിലെ  ഉത്സവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ദേവസ്വം  വകുപ്പ് മന്ത്രി വി എൻ വാസവൻ്റ അധ്യക്ഷതയിൽ ചേർന്ന  വകുപ്പുകളുടെ യോഗം വിലയിരുത്തി. വകുപ്പുകളുടെ ഏകോപനത്തിനായി റവന്യു കൺട്രോൾ റൂം സജ്ജമാക്കും....

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചു

തിരുവല്ല: രാജ്യത്തെ അനിയന്ത്രിതമായ ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ...
- Advertisment -

Most Popular

- Advertisement -