Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസെൻസസ് 2027:...

സെൻസസ് 2027: ഫീൽഡ് ട്രെയിനർമാരുടെ ആദ്യഘട്ട ജില്ലാതല പരിശീലനം പൂർത്തിയായി

ആലപ്പുഴ: ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രെയിനർമാർക്കുള്ള ആദ്യഘട്ട ജില്ലാതല പരിശീലനം പൂർത്തിയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ ജെ മോബി, സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ വി സി നിഷ എന്നിവർ ഉദ്യോഗസ്ഥർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.

മാസ്റ്റർ ട്രെയിനർമാരായ വിഷ്‌ണു ശ്രീവൽസൻ, കെ ശ്രീകുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. രണ്ട് ബാച്ചുകളിലായി ആകെ 76 പേർക്കാണ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ചിൽ 38 പേർ പങ്കെടുത്തു.

രണ്ടാം ബാച്ചിനായുള്ള പരിശീലന ക്ലാസുകൾ മേയ്‌ 21 മുതൽ 23 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാതല പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഫീൽഡ് ട്രെയിനർമാരുടെ നേതൃത്വത്തിലായിരിക്കും അടുത്ത ഘട്ടത്തിൽ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിലെ യുവജനങ്ങളിൽ 35 ശതമാനം പേർ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നു – കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

തിരുവല്ല: കേരളത്തിലെ യുവജനങ്ങളിൽ 35 ശതമാനം പേർ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നു എന്നും  ജീവിതത്തെ നശിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് പോലുള്ള ലഹരിയുടെ ഉപയോഗത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുവാൻ മൂല്യബോധമുള്ള യുവതലമുറയെ വാർത്തെടുക്കണമെന്നും  കേന്ദ്ര...

പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവല്ല: പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൺപതാം സ്വാതന്ത്ര്യദിനം പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ കോസ്മോസ് ജംഗ്ഷനിലെ സ്‌മൃതിമണ്ഡപത്തിൽ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -