Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsഒരു ദേശത്തിൻ്റെ...

ഒരു ദേശത്തിൻ്റെ കഥ; ചരിത്രപരമ്പര സെമിനാർ

തിരുവല്ല: കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഒരു ദേശത്തിൻ്റെ കഥ എന്ന ചരിത്രപരമ്പര സെമിനാർ തിരുവല്ല ഡയറ്റ് ഹാളിൽ നഗരസഭ ചെയർപേഴ്സൺ എസ് ലേഖ  ഉദ്ഘാടനം ചെയ്തു.  സെമിനാറിൽ കാഴ്ചയുടെ ത്രൈമാസികയായ  “ഇൻസൈറ്റ്” ഫാ.സിജോ പന്തപ്പള്ളിയലിന് പത്രപ്രവർത്തകൻ സജി ജോർജ്ജ് ടൈറ്റസ് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.

തുടർന്ന് നടന്ന സെമിനാറുകളിൽ തിരുവല്ലയിലെ അവകാശത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും ദളിത് ജീവതവും എന്ന വിഷയത്തിൽ ഡോ. വിനിൽപോളും, പൊയ്കയിൽ അപ്പച്ചൻ്റെ ജീവിതം എന്ന വിഷയത്തിൽ സൊസൈറ്റി ഓഫ് പി.ആർ.ഡി.എസ് സ്റ്റഡീസ് പ്രസിഡൻ്റ് വി.വി സ്വാമിയും, ” ചെങ്ങന്നൂരാതി – പറച്ചിലും പാട്ടും” എന്ന വിഷയത്തിൽ ഡോ. എ.കെ.അപ്പുക്കുട്ടനും സംസാരിച്ചു.

കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബ്ലസി, സാജൻ കെ. വർഗീസ്, അഡ്വ.എൻ രാംദാസ്, പ്രൊഫ.ബി.രവികുമാർ, ആദർശ് ചിറ്റാർ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അകമ്പടി സേവിക്കും: ട്രംപ്

ന്യൂഡൽഹി: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ എണ്ണ ടാങ്കറുകള്‍ക്ക് അമേരിക്ക അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . നിര്‍ണായക ജലപാതയിലെ ഗതാഗതം തടസ്സപ്പെടുത്താനുള്ള ശ്രമം തടയുമെന്ന് ഇറാന് അദ്‌ദേഹം മുന്നറിയിപ്പ് നല്‍കി. യുണൈറ്റഡ് സ്റ്റേറ്റ്‌സ്...

കള്ളാടി ദുരന്തം: നാലാം ദിവസവും തിരച്ചിൽ തുടരുന്നു

വയനാട് : വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിനവും തുടരുന്നു .രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട് .ഇന്നലത്തെ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇതോടെ മരണസംഖ്യ ആറായി. എൻഡിആർഎഫ്,...
- Advertisment -

Most Popular

- Advertisement -