Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsറിപ്പോര്‍ട്ടര്‍ ടിവി ...

റിപ്പോര്‍ട്ടര്‍ ടിവി  ഓഫീസിന്  നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ഓഫീസിന്  നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍, തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവരാണ് ഓഫീസ് ആക്രമിച്ചത്.

മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയും ഓഫീസിലെ വാതിലില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. വാതിലില്‍  ചാനലിനെ അധിക്ഷേപിക്കുന്ന നോട്ടീസും നേതാക്കള്‍ പതിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ജീവനക്കാർ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

പത്തനംതിട്ട: കരിമാൻതോട് തൂമ്പാകുളത്ത് ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിലക്ഷ്മി(7), തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്ണൻ (4) എന്നിവരാണ് മരിച്ചത്. അഞ്ച്...

രാമായണ പുണ്യമാസത്തിനു തുടക്കം: ഇന്ന് കർക്കിടകം ഒന്ന്

പത്തനംതിട്ട: ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലം ഇനി ഓരോ വീടുകളിലും മുഴങ്ങും. നീതിബോധവും ധർമനിഷ്ഠയുമുള്ള തലമുറകളെ സൃഷ്ടിച്ച്, പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ അയനം കാലാതീതമായി തുടരുകയാണ് ഓരോ ഭവനങ്ങളിലും. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി...
- Advertisment -

Most Popular

- Advertisement -