Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവിജയിച്ച എംഎല്‍എമാരുടെ...

വിജയിച്ച എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും: ശശി തരൂര്‍ എം പി

തിരുവനന്തപുരം:  വിജയിച്ച എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ശശി തരൂർ എം പി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ  ശശി തരൂര്‍ എം പി യുടെ പ്രതികരണം.

ഞങ്ങള്‍ ജയിച്ചാല്‍ മുഖ്യമന്ത്രി ഉണ്ടാകും. ആരാണ് എവിടെ നിന്നാണ്, ഏത് നഗരത്തില്‍ നിന്നാണ് എന്ന് പറയാന്‍ ഒരു സാധ്യതയുമില്ല. ഇപ്പോള്‍ നേതാക്കള്‍ പറയുന്ന അഭിപ്രായങ്ങള്‍ അനാവശ്യമാണ്. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫര്‍ണിച്ചര്‍ വാങ്ങിക്കേണ്ട കാര്യമുള്ളൂവെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫിന് നല്ല വിജയം ലഭിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. എണ്ണം പറയാന്‍ ഞാനാളല്ല. കംഫര്‍ട്ടബിള്‍ ഭൂരിപക്ഷം ഉണ്ടാകും. കേരളത്തില്‍ യുഡിഎഫ് വിജയിച്ചാല്‍ അത് നാഷണല്‍ ഇഫക്ട് നല്‍കും. സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്നും ശശി തരൂര്‍ ആവര്‍ത്തിച്ചു. ബിജെപിക്ക് പിന്തുണയുള്ള ഇടങ്ങളില്‍ അവര്‍ ഘടകകക്ഷികളെയാണ് മത്സരിപ്പിച്ചതെന്നും ഇതൊരു ഡീല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താലിബാനെ പൂർണമായും എഴുതിതള്ളുന്നതായി പാകിസ്ഥാൻ

ഇസ്ലാമബാദ് : അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായുള്ള ബന്ധം പൂർണമായും തകർന്നെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. താലിബാന്‍ ഭരണകൂടവുമായി ബന്ധം പുനഃസ്ഥാപിക്കാൻ പല തവണ തങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലസ്ഥാനത്ത് : ബിജെപി സംസ്ഥാന കാര്യാലയം ഉത്ഘാടനം ചെയ്യും

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തിരുവനന്തപുരത്തെത്തി .വെള്ളിയാഴ്ച രാത്രി 12 മണിയോടെ എത്തിയ അമിത്ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു .ബിജെപി സംസ്ഥാന കാര്യാലയമായ ‘കെ.ജി. മാരാർ...
- Advertisment -

Most Popular

- Advertisement -