Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്ന് ദുരിതാശ്വാസ...

മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

പത്തനംതിട്ട: ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. കുറ്റപ്പുഴയില്‍ രണ്ടും പെരിങ്ങരയില്‍ ഒന്നും ക്യാമ്പുകളാണ് പുതുതായി  തുറന്നത്. കുറ്റപ്പുഴയില്‍ തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലും പെരിങ്ങര സെന്റ് ജോണ്‍സ് ജിഎല്‍പിഎസിലുമാണ്  ക്യാമ്പുകള്‍.

ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. 49 കുടുംബങ്ങളിലെ 187 പേര്‍ ഈ ക്യാമ്പുകളിലുണ്ട്. ഇതില്‍ 60 വയസ് കഴിഞ്ഞ 31 പേരുണ്ട്. 53 കുട്ടികളും. തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂളിലാണ് കൂടുതല്‍ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേര്‍ ഇവിടുണ്ട്.

കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 17 പേരും പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളില്‍നിന്നുള്ള് 31 പേരുമാണുള്ളത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസില്‍ 19 പേരും (നാല് കുടുംബം), മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ 25 പേരും (നാല് കുടുംബം) ആണ് നിലവിലുള്ളത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്

ആലപ്പുഴ : എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍,...

70 പവന്റെ ആഭരണ തട്ടിപ്പ് : ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നഷ്ടപ്പെട്ട സംഭവത്തെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു.വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്.മറ്റൊരു ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള...
- Advertisment -

Most Popular

- Advertisement -