Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsആന്റോ ആന്റണിയുടെ...

ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് മറയ്ക്കണം –  തിരഞ്ഞെടുപ്പ് വരണാധികാരി

പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് മറയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ പത്തനംതിട്ട ജില്ലാ കലക്ടർ നിർദേശം നൽകി.

ആന്റോ ആന്റണിക്കെതിരെ ലഭിച്ച തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിലാണ് വരണാധികാരിയുടെ നടപടി. പേരുകൾ മറയ്ക്കുന്നതിന് ചെലവാകുന്ന തുക സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.

ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച 63 വെയിറ്റിങ് ഷെഡുകളിലും 20 ടവറുകളിലും ഉള്ള പേരുകൾ മറച്ച് വയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ആണ് വരണാധികാരിക്ക് പരാതി നൽകിയത്.മറയ്ക്കുന്നതിന് തടസം ഉണ്ടെങ്കിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന്റെ പേരുകൂടി പ്രദർശിപ്പിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കലക്ടർ ഇത് അനുവദിച്ചില്ല

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആത്മകഥ : പുറത്തുവന്ന ഭാഗങ്ങൾ തന്റേതല്ല : ഇ.പി.ജയരാജൻ

കോട്ടയം : ഇ.പി.ജയരാജന്റേതെന്ന പേരിൽ ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന ആത്മകഥ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പുറത്ത് വന്ന ഭാഗങ്ങൾ വിവാദമായി. എന്നാൽ ആത്മകഥയിലേതായി പുറത്തുവന്ന വിവരങ്ങള്‍ ഇ.പി.ജയരാജൻ പൂർണമായും തള്ളി. ബിജെപി നേതാവ്...

പന്തളത്ത് 2 പേർ ഷോക്കേറ്റ് മരിച്ചു

പന്തളം : പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു.കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.രാവിലെ 7 മണിയോടെയാണ് സംഭവം. പന്നി കയറാതിരിക്കാൻ...
- Advertisment -

Most Popular

- Advertisement -