തിരുവനന്തപുരം : എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനമൊഴിഞ്ഞ എക്സൈസ് കമ്മിഷണർ എസ്.സാംബശിവ റാവു.ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദിനും ഡെപ്യൂട്ടി കമ്മിഷണർ അജയ്ക്കുമെതിരെകൈക്കൂലി അനധികൃത സ്വത്ത് സമ്പാദനം അടക്കം കണ്ടെത്തലുകൾ ഉണ്ടെന്ന് സീറാം സാംബശിവ റാവു സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഇരുവരും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നതും, ലൈസന്‍സ് പുതുക്കാന്‍ സഹായിച്ച് കൈക്കൂലി വാങ്ങുന്നതും ബെനാമി ഇടപാടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നും ഇവരെ അടിയന്തരമായി ഫീൽഡ് ചുമതലകളിൽ നിന്ന് നീക്കണമെന്നും നിർദേശിക്കുന്നുണ്ട്.





