Monday, May 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiനായർ വോട്ടുകൾ...

നായർ വോട്ടുകൾ ഏകീകരിക്കും: ഡിഎസ്ജെപിയുടെ എൻഡിഎ പ്രവേശം ഗുണകരമാകുമെന്ന് നിരീക്ഷകർ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ  നായർ സമുദായത്തോട് ചേർന്ന് നിൽക്കുന്ന ഡിഎസ് ജെ പി (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)യെ എൻഡിഎ ഘടകകക്ഷിയാക്കിയത് മുന്നണിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്ന് നിരീക്ഷകർ. സംസ്ഥാനത്ത്  17 ശതമാനം വോട്ടുബാങ്കുള്ള നായർ സമുദായത്തെ കൂടെ നിർത്തുന്ന  ഡിഎസ്ജെപി, ഘടകകക്ഷി ആയതിനുശേഷം സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളിൽ  പ്രചരണം ശക്തമാക്കിയിരുന്നു.

നവോത്ഥാന നായകനായ മന്നത്ത് പത്മനാഭൻ ചിത്രവും വഹിച്ചുള്ള പാർട്ടിയുടെ രഥം പാലക്കാട് നിന്ന്  വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ നേതാക്കളോടൊപ്പം പര്യടനം നടത്തിയിരുന്നു. കേരളത്തിൽ കൊല്ലത്ത് 31 ശതമാനവും കണ്ണൂരിൽ 24, തിരുവനന്തപുരത്തും പാലക്കാട്ടും വയനാട്ടിലും ഏകദേശം 20 ശതമാനവും  നായർ വോട്ടുകൾ  മുന്നണിക്കായി സമാഹരിക്കാനായതായി അധ്യക്ഷൻ കെ.എസ്.ആർ. മേനോൻ പറഞ്ഞു.

പ്രധാനമായും പാലക്കാട്, ഒറ്റപ്പാലം,  തൃശൂർ, ഗുരുവായൂർ, ആലുവ, തിരുവല്ല,  ആറന്മുള, ചങ്ങനാശ്ശേരി, ഹരിപ്പാട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഡിഎസ്ജെപി കാമ്പയിൻ. തിരുവനന്തപുരത്ത് നേമം, തിരുവനന്തപുരം സെട്രൽ,  വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, കാട്ടാക്കട, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലും ഡിഎസ്ജെപിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഡിഎസ്ജെപിയുടെ അംഗങ്ങൾ 90 ശതമാനവും നായർ സർവീസ് സൊസൈറ്റിയുടെ അംഗങ്ങൾ ആണെന്നതും, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പാർട്ടി പ്രസ്താവനകൾ ഇറക്കാറില്ല എന്നതും ശ്രദ്ധേയമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിക്ക് ഡ്രഗ്സ് – റോഡ് ഷോ ഇന്ന് തുടങ്ങും

തിരുവനന്തപുരം : ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കായികവകുപ്പ് നടപ്പിലാക്കുന്ന കിക്ക് ഡ്രഗ്സ് റോഡ് ഷോയ്ക്ക് ഇന്ന് (മെയ് 5) കാസർഗോഡ് തുടക്കമാകും. യുവാക്കളെ കായികമേഖലയിലേക്ക് ആകർഷിച്ച് ലഹരി മരുന്ന് ഉപയോഗത്തിൽ നിന്നും...

കേരളത്തെ ലഹരിയുടെ നാടാക്കി മാറ്റരുത് : വി ജെ ലാലി

ചങ്ങനാശ്ശേരി : കേരളത്തെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതിന് സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ആവശ്യപ്പെട്ടു.കേരളാ കോൺഗ്രസ്‌ പായിപ്പാട് മണ്ഡലം കമ്മിറ്റി...
- Advertisment -

Most Popular

- Advertisement -