Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ഒരു...

ശബരിമല ഒരു പേടി സ്വപ്നമായി മാറുന്നു : ദർശനത്തിനെത്താൻ ഭക്തർ ഭയപ്പെടുന്നുവെന്ന് പിഎസ് പ്രശാന്ത്

തിരുവനന്തപുരം : ശബരിമല ഒരു പേടി സ്വപ്നമായി മാറുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ദർശനത്തിന് ഭക്തർക്ക് ശബരിമലയിൽ എത്താനും,എന്തെങ്കിലും സമർപ്പിക്കാൻ ഭയമാണ്. ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും തടസം നിൽക്കുന്നു. ആരാണ് തടസമുണ്ടാക്കുന്നതെന്ന് പറയുന്നില്ലെന്നും പി.എസ്‍ പ്രശാന്ത് പറഞ്ഞു.

മറ്റ് ക്ഷേത്രങ്ങൾക്കൊന്നും ബാധകമാകാത്ത ചില തടസങ്ങൾ ശബരിമലയിലുണ്ട്. എങ്ങനെയാണ് ശബരിമലയിലെ ദൈനംദിന വികസനങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്ന കാര്യത്തിൽ എനിക്കും പേടിയുണ്ട്. സ്വർണപ്പാളി വിഷയത്തിൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ചെയ്തിരിക്കുന്നത്. സ്വർണപ്പാളി അറ്റകുറ്റപ്പണിയിലെ കോടതി ഇടപെടലിനിടെയാണ് പി.എസ് പ്രശാന്ത് ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.

ക്ഷേത്രത്തിലെ എല്ലാ കാര്യത്തിലും ആശങ്കയുണ്ട്. അതിനെ സംബന്ധിച്ച് കൃത്യമായ രൂപരേഖ വേണം. ആ രേഖയില്ലെങ്കിൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമായിരിക്കും.  എല്ലാം മാറ്റി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതി ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഞങ്ങൾ നൽകിയിട്ടുണ്ട്. സ്വർണപാളി വിഷയം ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ.  പിഎസ് പ്രശാന്ത് വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം – ജില്ല കളക്ടർ

ആലപ്പുഴ: ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉടമസ്തതയിലുള്ള വസ്തുവിൽ നിൽക്കുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ വിവധ വകുപ്പുകളുടെ  മേധാവി‌മാരെ ചുമതലപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത...

ശബരിമല റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം : ജില്ലാ വികസന സമിതി

പത്തനംതിട്ട: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മിക്കുന്ന റോഡുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ല വികസന സമിതി. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സമിതിയുടെ യോഗത്തിലാണ് നിർദ്ദേശം. കേരള റോഡ്...
- Advertisment -

Most Popular

- Advertisement -