Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ നഗരത്തിൽ...

ചെങ്ങന്നൂർ നഗരത്തിൽ പൊടിശല്യം രൂക്ഷമാകുന്നു: വീർപ്പ് മുട്ടി വ്യാപാരികളും യാത്രക്കാരും

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ പൊടിശല്യം രൂക്ഷമാകുന്നു. ഇതിനാൽ വീർപ്പ് മുട്ടി വ്യാപാരികളും യാത്രക്കാരും. നഗരത്തിലൂടെ  പായുന്ന ടിപ്പർ ലോറിയിൽ നിന്നും താഴെ വീഴുന്ന മണ്ണ് മഴ മാറി വെയിൽ വന്നതോടെ  ഉണങ്ങി പൊടിയായി നഗരത്തിലാകമാനം പരക്കുന്നു. വാഹനങ്ങൾ പോകുമ്പോൾ പറന്നുയരുന്ന പൊടി  വാഹന യാത്രികർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു.

മണ്ണ് കടത്തുന്ന വാഹനങ്ങൾ ടാർപ്പാളിൻ ഉപയോഗിച്ച് മൂടി പോകണം എന്ന നിർദ്ദേശം പാലിക്കാത്തതാണ് ഇതിന് പ്രധാന കാരണം. പകൽ സമയത്ത് ലോറിയുടെ മുകളിൽ പേരിന് ഒരു ടാർപ്പാളിൻ ഇടാറുണ്ട് എങ്കിലും ഇവയ്ക്കിടയിലൂടെ മണ്ണ് റോഡിലേക്ക്  വീഴുന്നത്.

എന്നാൽ രാത്രി കാലങ്ങളിൽ ടാർപ്പാളിൻ ഇട്ട് മൂടുന്നത് പാലിക്കാറില്ലെന്നും, അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നും  പ്രദേശവാസികൾ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തണലായി കാരുണ്യാ പാലിയേറ്റീവ് സൊസൈറ്റി

തിരുവല്ല: തൊഴിലുറപ്പ് തൊഴിലാളികൾക്ക് തണലായി കാരുണ്യാ പാലിയേറ്റീവ് സൊസൈറ്റി വള്ളംകുളം സോണൽ കമ്മിറ്റി. ഇരവിപേരൂർ പഞ്ചായത്തിലെ നന്നൂരിൽ നടന്ന ചടങ്ങിൽ വള്ളംകുളത്തുള്ള അഞ്ചു വാർഡുകളിലെ എൻ ആർ ഇ ജി തൊഴിലാളികൾകളായ 120...

ആറന്മുളയിലെ ഡ്രോൺ സർവേ : ജില്ലാ കലക്ടർ തഹസിൽദാരോട് വിശദീകരണം തേടി

പത്തനംതിട്ട:  ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട പ്രദേശത്ത് സ്വകാര്യ വ്യക്തി ഡ്രോൺ സർവേ നടത്തിയ സംഭവത്തിൽ  ജില്ലാ കലക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടി.ഡ്രോൺ സർവേ മൗണ്ട് സീയോൺ ഉടമ എബ്രഹാം...
- Advertisment -

Most Popular

- Advertisement -