തിരുവനന്തപുരം : കഴക്കൂട്ടത്ത് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ ദീപു എന്ന യുവാവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ് സംഭവം.
സിവിൽ സർവീസ് വിദ്യാർഥിനിയായ പെൺകുട്ടി താമസിക്കുന്ന ഫ്ലാറ്റിലെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം ദീപു കേരളം വിട്ടതായാണ് നിഗമനം.പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.