Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsബാലചന്ദ്രമേനോനെതിരെ പീഡന...

ബാലചന്ദ്രമേനോനെതിരെ പീഡന പരാതി നൽകി നടി

തിരുവനന്തപുരം : സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ പീഡന പരാതിയുമായി ആലുവ സ്വദേശിയായ നടി.2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും പരാതി നൽകിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്.

ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ഇതേ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നടൻ ജയസൂര്യയ്‌ക്കെതിരെയും നടി പരാതി നൽകിയത്.

എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചു. നേരത്തെ ആലുവ സ്വദേശിയായ ഈ നടി ബ്ലാക്മെയിൽ ചെയ്തെന്നാരോപിച്ച് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖിൽ മാരാർ ട്വന്റി 20 വിട്ടു

കൊച്ചി : സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു.പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു .കൊട്ടാരക്കര സീറ്റ്‌...

നടിയെ ആക്രമിച്ച കേസ് : കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് നിയമ മന്ത്രി പി രാജീവ്. നടിക്ക് പൂര്‍ണമായും നീതി ലഭിച്ചിട്ടില്ല. എല്ലാവരും പ്രതീക്ഷിച്ച ഒരു വിധിയിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം...
- Advertisment -

Most Popular

- Advertisement -