Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സന്നിധാനത്ത്...

ശബരിമല സന്നിധാനത്ത് ആൽമരത്തിൽ തീപടർന്നു : ഫയർഫോഴ്‌സ് തീയണച്ചു

ശബരിമല: സന്നിധാനത്തെ ആഴിക്ക് സമീപമുള്ള ആൽമരത്തിലുണ്ടായ തീപടർന്നു ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിൽ തീയണച്ചു. ഞായറാഴ്ച രാവിലെ 8.20-ഓടെ ആൽമരത്തിൽ അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.

സന്നിധാനം ഫയർഫോഴ്സ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ സതീഷ് കുമാർ കെ.വി, കലേഷ് കുമാർ കെ, സതീഷ് കുമാർ ടി, ബിനു കുമാർ പി, വി. സുരേഷ് കുമാർ, നന്ദകുമാർ വി.വി എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളായ അജിത്ത് കുമാർ, ജിതേഷ് എന്നിവരുമടങ്ങിയ സംഘമാണ് അഗ്നിരക്ഷാപ്രവർത്തനം നടത്തിയത്.

സംഭവത്തെത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പതിനെട്ടാം പടിയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രവേശനം അൽപ്പസമയം നിർത്തിവെച്ചെങ്കിലും, സ്ഥിതി പൂർണ്ണമായും നിയന്ത്രണവിധേയമായതോടെ അയ്യപ്പദർശനം സാധാരണനിലയിലായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വച്ഛതാ ഹി സേവ: ആലപ്പുഴ ബീച്ചിൽ മെഗാ ക്ലീനിങ് സംഘടിപ്പിച്ചു: 600 കിലോ അജൈവ മാലിന്യം ശേഖരിച്ചു

ആലപ്പുഴ: സ്വച്ഛതാ ഹി സേവ 2025 കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ 'സ്വച്ഛോത്സവം' മെഗാ ക്ലീനിങ് പരിപാടി സംഘടിപ്പിച്ചു. മെഗാ ബീച്ച് ക്ലീനിങ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെയും...

ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ തീപിടിത്തം : 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ലക്നൗ : ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം .16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ...
- Advertisment -

Most Popular

- Advertisement -