Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സീസൺ:...

ശബരിമല സീസൺ: സർവീസിനായി കെഎസ്ആർടിസി സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കുന്നു

​പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്തെ തിരക്ക് നേരിടുന്നതിനായി  സ്വകാര്യ ബസുകളെ  കെഎസ്ആർടിസി വാടകയ്ക്കെടുത്ത് സർവീസ് നടത്താൻ ഒരുങ്ങുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനും കെഎസ്ആർടിസിയുടെ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ പുതിയ നീക്കം.

​പമ്പയിലേക്കുള്ള റൂട്ടുകളിലും പ്രധാന ഡിപ്പോകളിൽ നിന്നുമാണ് ഇത്തരം വാടക ബസുകൾ സർവീസ് നടത്തുക. തീർത്ഥാടന കാലത്ത് കെഎസ്ആർടിസിയുടെ സ്വന്തം ബസുകളുടെ കുറവ് മൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ​ഡ്രൈവർമാർ അടക്കമുള്ള ജീവനക്കാരുമായിട്ടായിരിക്കും സ്വകാര്യ ബസുകൾ കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുക.

എന്നാൽ സർവീസുകളുടെ കണ്ടക്ടർ കെഎസ്ആർടിസി ജീവനക്കാരൻ ആയിരിക്കും. യാത്രാക്കൂലി കെഎസ്ആർടിസിയുടെ നിലവിലുള്ള നിരക്കുകൾക്ക് വിധേയമായിട്ടായിരിക്കും ഈടാക്കുക. കൂടുതൽ ദീർഘദൂര സർവീസുകൾ നടത്താനും കൂടുതൽ ബസുകൾ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ശബരിമല തീർത്ഥാടകർക്ക് മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ഉടൻ തന്നെ ഇ ടെൻഡർ നടപടികൾ ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവാറ്റയിലെ കൊലപാതകം : നിർണായക നീക്കവുമായി പോലീസ് 

ആലപ്പുഴ : കരുവാറ്റയിൽ കൊച്ചുമകളുടെ കൊട്ടേഷൻ പ്രകാരം കൊല ചെയ്യപ്പെട്ട വയോധികന്റെ കേസിൽ പോലീസ് ഉടൻ റിപ്പോർട്ട് നൽകും. പെൺകുട്ടി ഒഴികെ കേസിലെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ് ആവശ്യപ്പെടും. പ്രതികൾ...

സുനാമി മുന്നൊരുക്കം: പുറക്കാട് ബീച്ചിൽ മോക്ക് ഡ്രിൽ

ആലപ്പുഴ: ജില്ലയിലെ സുനാമി മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പുറക്കാട് ഗ്രാമപഞ്ചായത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം, യുനസ്കോ എന്നിവയുടെ...
- Advertisment -

Most Popular

- Advertisement -