കോട്ടയം : പഞ്ചാബിൽ പഠനയാത്രയ്ക്കുപോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്.പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർഥിനിയാണ്.മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്.
കോളേജിൽ നിന്ന് പഠനയാത്രക്കുപോയ സംഘം സഞ്ചരിച്ച ബസ് ലുധിയാനയ്ക്കടുത്താണ് അപകടത്തിൽ പെട്ടത്.അപകടത്തിൽപ്പെട്ട ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ ജോസ്‌ന ഉൾപ്പെടെയുള്ളവരുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.





