Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsബാലാവകാശ കമ്മിഷന്റെ...

ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ കമ്മിഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് രാവിലെ 11ന് ചേംബറിൽ നിർവ്വഹിക്കും. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുന്നതിനും ബാലാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും കമ്മിഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണ് പദ്ധതി.

കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ലോകത്ത് എവിടെനിന്നും 24 മണിക്കൂറും റേഡിയോ കേൾക്കാൻ സാധിക്കും. തുടക്കത്തിൽ തിങ്കൾ മുതൽ വെള്ളി വരെ നാലു മണിക്കൂർ പ്രോഗ്രാമാണ് ഉണ്ടാവുക. റൈറ്റ് ടേൺ, ഇമ്മിണി ബല്യകാര്യം, ആകാശദൂത്, അങ്കിൾ ബോസ് എന്നിവയാണ് പ്രോഗ്രാമുകൾ.

ആൻഡ്രോയ്ഡ് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നും IOS ൽ ആപ്സ്റ്റോറിൽ നിന്നും Radio Nellikka ഡൗൺലോഡ് ചെയ്യാം. കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്സ് കേബിൾ ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ ശ്രവിക്കാം. ആകാശദൂത് പരിപാടിയിലേക്ക് ഇ-മെയിലായും radionellikka@gmail.com, വാട്ട്സാപ്പ് മുഖേനെയും അറിയിക്കാം. ഇമ്മിണി ബല്യ കാര്യം, അങ്കിൾ ബോസ് എന്നീ പരിപാടികളിലേക്ക് +91 9993338602 എന്ന മൊബൈലിലും വിളിക്കാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് : കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസറെ കലക്ടർ സസ്പെൻ‍ഡ് ചെയ്തു

കണ്ണൂർ : എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ചട്ട ലംഘനം നടത്തിയെന്ന പരാതിയിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസറെ  സസ്പെൻ‍ഡ് ചെയ്തു. ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തനിക്കെതിരെ...

വാഹന ഗതാഗത നിയന്ത്രണം

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ പത്തിയൂര്‍ പാലം പുനര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് നിലവിലെ പാലം പൊളിക്കുന്ന പ്രവൃത്തി മേയ് അഞ്ചിന് ആരംഭിക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കരീലക്കുളങ്ങര ഭാഗത്ത് നിന്നും ഭഗവതിപ്പടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചീറ്റാങ്കേരി...
- Advertisment -

Most Popular

- Advertisement -