Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ജലമേള:...

ആറന്മുള ജലമേള: പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെഎസ്ആർടിസി സർവീസ് നടത്തും

ആറന്മുള: ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ് നിർദ്ദേശിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്ത ശേഷം ഈ വാഹനങ്ങളിൽ വരുന്നവർക്ക്ക്ഷേത്ര പരിസരത്തേക്കും, സത്രക്കടവ് ഭാഗത്തേക്കും പോകുന്നതിനായി നാല് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.

കോഴഞ്ചേരി, റാന്നി ഭാഗങ്ങളിൽ ഉള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ വരുന്നവർക്ക് കോഴഞ്ചേരി കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്തുനിന്നും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ചെങ്ങന്നൂർ  മാലക്കര കോഴിപ്പാലം ഭാഗങ്ങളിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും വരുന്നവർക്ക് മാലക്കര ഭാഗത്ത് ബസ് സൗകര്യം ലഭിക്കുന്നതാണ്. പന്തളം കുളനട കിടങ്ങന്നൂർ നാൽക്കാരിക്കൽ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിൽ വരുന്നവർക്ക് കിടങ്ങന്നൂർ മുതൽ ബസ് സൗകര്യം ലഭിക്കുന്നതാണ്.

പത്തനംതിട്ട ഇലന്തൂർ തെക്കേമല ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിൽ വരുന്നവർക്ക് തെക്കേമലയിൽ നിന്നും വാഹന സൗകര്യം ലഭിക്കുന്നതാണ്. വി വി ഐ പി യുടെ വാഹന വ്യൂഹം കടന്നുപോകുന്നതിന് തടസ്സം വരാത്ത രീതിയിൽ പരമാവധി പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ്  ഈ സംവിധാനം ഒരുക്കിയിട്ടുള്ളത് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്ധ്യവയസ്ക്കനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവല്ല: പൊടിയാടിയിൽ മദ്ധ്യവയസ്ക്കനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഈ മാസം 13 നാണ് കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെ (47) മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം...

69 ലക്ഷം തട്ടിച്ചുവെന്ന് പരാതി നല്കിയതിന് പിന്നാലെ നടൻ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ കേസ്

തിരുവനന്തപുരം : മകളുടെ സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം തട്ടിച്ചുവെന്ന് പരാതി നല്കിയതിന് പിന്നാലെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായി കേസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്...
- Advertisment -

Most Popular

- Advertisement -