Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ സെന്റ്...

എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് നാളെ കൊടിയേറും

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ 5.45 ന് മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നടക്കുന്ന കൊടിയേറ്റിന്  ഫാ. ജോസഫ് കളരിയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും.
മേയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും.

മേയ് മൂന്നിനു രാവിലെ 5.45 ന് നടക്കുന്ന കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പള്ളിയുടെ പ്രധാനകവാടത്തില്‍ സ്ഥാപിക്കുന്നതോടെ തിരുന്നാളിന് തിരക്കേറും. നാളെ മുതല്‍ തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും 4.30 ന്, 10 ന്, 6 ന് തമിഴ് കുര്‍ബാന, 5.45 ന്, 7.45 ന്, വൈകുന്നേരം നാലിന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, കുര്‍ബാന, രാത്രി ഏഴിന് കുരിശടിയില്‍ മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും.

മെയ് ഒന്ന് മുതല്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 ന് തമിഴില്‍ കുര്‍ബാനയും നടക്കും. തിരുനാളില്‍ പങ്കെടുക്കാനായി തീര്‍ത്ഥാടകര്‍ എത്തി തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഏറെയും എത്തുന്നത്. പള്ളിയിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കന്യാകുമാരി, രാജാക്കമംഗലം, മാര്‍ത്താണ്ഡം തുറക്കാര്‍  പള്ളി പരിസരങ്ങളില്‍ തമ്പടിച്ചു തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശരണപാതയിൽ വാഹനത്തിന്  തകരാർ സംഭവിച്ചാൽ ശബരിമല സേഫ് സോൺ ഹെൽപ് ലൈനിൽ വിളിക്കാം

പത്തനംതിട്ട: ശബരിമല തീർത്ഥയാത്രയിൽ  വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം : മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക്...
- Advertisment -

Most Popular

- Advertisement -