Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവം കൊടിയേറി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവം കൊടിയേറി. ഞായറാഴ്ച്ച രാവിലെ 8.45 നും 9.30നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തിയതോടെ  ഈ വർഷത്തെ അൽപശി ഉൽസവം തുടക്കമായി. ക്ഷേത്രം ജീവനക്കാരനായ കൃഷ്ണകുമാർ.ബി, രാഹുൽ. ആർ, ഹരികൃഷ്ണൻ,  ജയിൽ ജോയിന്റ് സൂപ്രണ്ട്  വിഷ്ണു, ഉദ്യോഗസ്ഥരായ ബിജുകുമാർ, കിഷോർ, അരുൺ, മനോജ്, പ്രദീപ്, റീഷ് കുമാർ, നിഥീഷ, അതുൽ, ശരൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റിനുള്ള കൊടിക്കയർ  നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ നിർമ്മിക്കുന്നത്. ചേർന്ന് ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ക്ഷേത്രം തന്ത്രിക്ക് കൈമാറിയിരുന്നു. 18-നു വലിയ കാണിക്കയ്ക്കും, 19-നു നടക്കുന്ന പളളിവേട്ടയ്ക്കും ശേഷം 20-ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടിഅൽപശി ഉൽസവം സമാപിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൊവാഴ്ച്ച വരെ മഴ തുടരും

കോട്ടയം : സംസ്ഥാനത്ത് ചൊവാഴ്ച്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് .വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു .ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറാം...

മാസപ്പടി കേസ് : നിയമ പരിശോധനക്ക് ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇ ഡി ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ഗൗരവമേറിയ വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -