Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഹോട്ടലിൽ അതിക്രമം...

ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് :കോഴിക്കോട് ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു.ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെതിരായാണ് നടപടി .ബുധനാഴ്ച രാത്രിയാണ് സംഭവം .കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതാണ് എസ്.ഐ യെ പ്രകോപിതനാക്കിയത് .

സുഹൃത്തുക്കളുമായി എത്തി ഭക്ഷണം കഴിച്ച് പണം നൽകാതെ മടങ്ങുന്നത് എസ്ഐയുടെ പതിവായിരുന്നു.ബുധനാഴ്ച ജീവനക്കാർ പണം ചോദിച്ചതോടെ എസ്ഐ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ഭവനഭേദനം, ഭീഷണിപ്പെടുത്തൽ, മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ ഇന്നലെ കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ കാറ്റും മഴയും താലൂക്കിൽ വ്യാപക നാശനഷ്ടം: കുറ്റൂരിൽ ആഞ്ഞിലിമരം കടപുഴകി വീണ്  വൈദ്യൂതി തൂൺ  ഒടിഞ്ഞു

തിരുവല്ല : തിരുവല്ലാ താലൂക്കിൻ്റെ വിവിധ  പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടം. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഉണ്ടായ കാറ്റിലും മഴയിലും  പലയിടങ്ങളിൽ മരക്കൊമ്പ്  ഒടിഞ്ഞ് വീണ്  നാശനഷ്ടം...

തൃശൂർ പൂരം:മുഴുവൻ ആനകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണമെന്ന് ഹൈക്കോടതി

കൊച്ചി:തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വനം വകുപ്പിനോടു ഹൈക്കോടതി ആവശ്യപ്പെട്ടു. പതിനാറാം തീയതി റിപ്പോർട്ട് സമർപ്പിക്കണം.പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നളളിക്കുന്ന കാര്യത്തിൽ 17ന് തീരുമാനമെടുക്കും. ആരോഗ്യ പ്രശ്നങ്ങളും...
- Advertisment -

Most Popular

- Advertisement -