Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട തുറന്നു

ശബരിമല : മണ്ഡലമകരവിളക്ക് മ​ഹോത്സവത്തിനായി ശബരിമല നട തുറന്നു.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ്‌ നടതുറന്നത്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി ഒരുമണിക്കൂർ നേരത്തെയാണ് നട തുറന്നത്. പുതുതായി ചുമതലയേൽക്കുന്ന മേൽശാന്തിമാരെ ആനയിച്ച് ശ്രീകോവിലിലേക്ക് എത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിൽനിന്നു സന്നിധാനത്തേക്കു ഭക്തരെ കയറ്റിവിട്ടിരുന്നു. 30,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളത്. നാളെ പുലർച്ചെ മൂന്ന് മണിക്ക് നടതുറക്കുന്നതോടെ മണ്ഡലകാല പൂജകൾക്ക് തുടക്കമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൈപ്പ് ലൈൻ തകർന്ന് ശുദ്ധജലം തെരുവിലേക്ക്; പത്തനംതിട്ട അബാൻ റോഡിൽ ദുരിതയാത്ര

​പത്തനംതിട്ട: ടൗണിലെ പ്രധാന പാതയായ അബാൻ റോഡിൽ പ്രധാന കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ നടപടിയെടുക്കാതെ വാട്ടർ അതോറിറ്റി. അബാൻ മേൽപ്പാലത്തിന് തൊട്ടുതാഴെയാണ് ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം...

ആറ്റുകാൽ പൊങ്കാല : നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് പൊങ്കാല ദിവസം 10 പോയിന്റുകളിൽ മെഡിക്കൽ ടീമും ആംബുലൻസുകളും സജ്ജമാക്കി. ഇത് കൂടാതെ എമർജൻസി മെഡിക്കൽ ടെക്നീഷൻ ഉൾപ്പെടെ ആംബുലൻസുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 12...
- Advertisment -

Most Popular

- Advertisement -