Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഓൺലൈനായി വാങ്ങിയ...

ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽനിന്ന് മനുഷ്യ വിരൽ കിട്ടിയെന്ന് പരാതി

മുംബൈ : മഹാരാഷ്ട്രയിലെ മലാഡിൽ ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നും കൈവിരലിന്റെ ഭാ​ഗം കിട്ടിയെന്ന് പരാതി.ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി ഡോ.ഒർലേം ബ്രെൻഡൻ സെറാവോ എന്നയാൾ വാങ്ങിയ ഐസ്ക്രീമിലാണ് കൈവിരൽ കണ്ടത്.

യമ്മോ ബ്രാൻഡിന്റെ മൂന്ന് കോൺ ഐസ്ക്രീമുകളാണ് വാങ്ങിയത്.ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടയിൽ നാവിൽ എന്തോ തട്ടിയത് പോലെ തോന്നിയെന്നും നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാ​ഗമാണെന്ന് മനസ്സിലായതെന്നും ഡോക്ടർ പറയുന്നു.സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിരലിന്റെ കഷണം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചതായും മലാഡ്‌ പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

2026 പിറന്നു : പുതുവർഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്

മെൽബൺ ; പുതുവർഷത്തെ വരവേറ്റ് ലോകം.പസഫിക് ദ്വീപ് രാഷ്‌ട്രമായ കിരിബാത്തിയിൽ 2026 പിറന്നു.ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.ദ്വീപിലെ മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തിൽ താഴെ മാത്രമാണ്.ഇന്ത്യൻ സമയം ഉച്ച...

രണ്ട്  റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ: കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 12 ( വാഴത്തോപ്പിൽ റോഡ് ഗേറ്റ്), 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്) എന്നിവ ഒക്ടോബര്‍ 13 ന് രാവിലെ എട്ട്...
- Advertisment -

Most Popular

- Advertisement -