Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാട് കുടിവെള്ള...

കുട്ടനാട് കുടിവെള്ള പദ്ധതി : വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എട്ടുമാസത്തിനകം പൂർത്തിയാകും – ജില്ലാ വികസന സമിതി

ആലപ്പുഴ : കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം എട്ടുമാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ വികസന സമിതിയിൽ ഉദ്യോഗസ്ഥർ അറിയിച്ചു. ട്രീറ്റ്മെന്റ് പ്ലാന്റിന്റെ 70 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ട്രാൻസ്ഫോർമർ റൂമിന്റെ പയിലിംഗ് നടപടികൾ പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി.

കുട്ടനാട് താലൂക്കിലെ 13 ഗ്രാമപഞ്ചായത്തുകളിൽ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന കുട്ടനാട് കുടിവെള്ള പദ്ധതിയുടെയും നീരേറ്റുപുറം ജലശുദ്ധീകരണശാലയിലെ 30 എം എൽ ഡി പ്ലാന്റ് നിർമ്മാണത്തിന്റെയും പുരോഗതി സംബന്ധിച്ച് തോമസ് കെ. തോമസ് എം എൽ എ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ആണ് ഇക്കാര്യം അറിയിച്ചത്. നെടുമുടി പഞ്ചായത്ത് കല്ലൂർക്കാട് ബസിലിക്ക പള്ളിക്ക് സമീപം കുഴൽക്കിണറും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കുട്ടനാട് നിയോജക മണ്ഡലത്തിലെ സ്കൂൾ ഗ്രൗണ്ടുകൾ താഴ്ന്ന പ്രദേശങ്ങളിലായതിനാൽ വെള്ളക്കെട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, തോട്ടപ്പള്ളി ഹാർബറിൽ ഐ ആർ ഇഎ ൽ ഡ്രഡ്ജ് ചെയ്ത് ധാതുക്കൾ വേർതിരിച്ചതിന് ശേഷം സൂക്ഷിച്ചിട്ടുള്ള മണൽ  നൽകുന്നതിന്  സാധിക്കും. ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് നിയമാനുസൃതമായ റോയൽറ്റി അടച്ച് മണ്ണ് വിട്ടുനൽകാൻ സാധിക്കുമെന്ന് ജില്ലാ വികസന സമിതിയിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ആലപ്പുഴ മണ്ഡലത്തിലെ ജില്ലാ കോടതി പാലം നിർമാണത്തിന്റെ ഭാഗമായി 171 പൈലുകളിൽ 110 പൈലുകളും, 31 പൈൽ ക്യാപുകളിൽ 11 പൈൽ ക്യാപുകളും, 84 പിയറുകളിൽ 8 പിയറുകളും, 198 ഗർഡറുകളിൽ 28 ഗർഡറുകളും പൂർത്തീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. പാലം നിർമ്മാണ പുരോഗതി സംബന്ധിച്ച് പി പി ചിത്തരഞ്ജൻ എം എൽ എ ഉന്നയിച്ച വിഷയത്തിന് മറുപടിയായി കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ ആണ് ഇക്കാര്യം അറിയിച്ചത്.

അപ്പർ കുട്ടനാട് മേഖലയിലെ കൃഷിയിടങ്ങളിലേക്ക് ഓരുവെള്ളം കയറുന്നത് തടയുന്നതിനായി ഓരുമുട്ടുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ അടിയന്തരമായി ഓരുമുട്ടുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് യാത്രാക്ലേശം നേരിടുന്നവർക്കായി മാധവ ജംഗ്ഷനിൽ കെ എസ് ആർ ടി സി ഫാസ്റ്റ് സർവീസിനും ഓർഡിനറി സർവീസിനും സ്റ്റോപ്പ് അനുവദിക്കണം.കേരള സ്റ്റേറ്റ് ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ വിഷ്ണു കെ. മോഹൻ, “നമ്മുടെ കേരളം” മൊബൈൽ ആപ്പ് ജില്ലാതല ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന ജില്ലാ വികസന സമിതിയിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല കവർന്നു :പ്രതി പിടിയിൽ

പത്തനംതിട്ട :  കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല കവർന്നു  ഓടിയ മോഷ്ടാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഡിഡിആർസിലേക്ക് പോകുന്ന വഴിയിൽ കാഞ്ഞിരക്കാട്ട് വീട്ടിൽ ജോണിയുടെ ഭാര്യ ...

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് :  ബിജെപി പ്രകടനപത്രിക പുറത്തിറക്കി

ചെന്നൈ : 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. പൊതുജനക്ഷേമം ശക്തിപ്പെടുത്തുന്നതിനും, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും, സംസ്ഥാനത്തെ താമസക്കാർക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും പ്രകടനപത്രിക ഊന്നൽ നൽകുന്നു. യോഗ്യരായ...
- Advertisment -

Most Popular

- Advertisement -