Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്ത് തീപിടിത്തം...

കുവൈത്ത് തീപിടിത്തം : മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു

കുവൈറ്റ് സിറ്റി : കുവൈത്ത് തീപിടിത്തത്തിൽ മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം സ്വദേശികളാണ്. പരിക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പു വരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം നല്‍കും.

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഇന്നത്തെ പരിപാടികൾ സംസ്ഥാന സർക്കാർ ഒഴിവാക്കി. ദുരന്തം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം ചേരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൺഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി: എംപിമാർ ഇല്ല

ന്യൂഡൽഹി:  കോൺ‍ഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യ പട്ടികയിൽ 55 പേർ. കെ. സുധാകരനും അടൂർ പ്രകാശും മത്സരമോഹവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയിൽ ഇവരില്ല. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ...

16കാരിയെ ബന്ധുക്കൾ സ്പായില്‍ വിറ്റു : 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം : കോവളത്ത് സ്പായില്‍ 16കാരിയെമാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു.സംഭവത്തില്‍ സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്, പൂവാര്‍ സ്വദേശി നിഷാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു .ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ജൂലൈയിലാണ്...
- Advertisment -

Most Popular

- Advertisement -