Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഉത്രാടക്കിഴി കൈമാറി

ഉത്രാടക്കിഴി കൈമാറി

കോട്ടയം : ഉത്രാടദിനത്തിൽ കോട്ടയം വയസ്കര രാജ്ഭവൻ കോവിലകത്ത് എത്തി സഹകരണ-ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ അടങ്ങിയ ഉത്രാടക്കിഴി കൈമാറിയത്.

കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്നനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കോട്ടയം വില്ലേജ് ഓഫീസർ ജെബോയി മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ്. ഇന്ന് 1000 രൂപയുടെ വര്‍ധനവുണ്ടായതോടെ പവന്റെ വില 88,560 രൂപയായി. ഗ്രാമിനാകട്ടെ 125 രൂപ കൂടി 11,070 രൂപയുമായി. ഇതോടെ 10,920 രൂപയുടെ വര്‍ധനവാണ്...

നടൻ ദുൽഖർ സൽമാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്

പത്തനംതിട്ട : നടൻ ദുൽഖർ സൽമാൻ ഡിസംബർ 3 ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്. കാറ്ററിംഗ് കരാറുകാരൻ്റെ പരാതിയിലാണ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.  വള്ളിക്കോട് സ്വദേശി പി.എൻ....
- Advertisment -

Most Popular

- Advertisement -