Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduറബറിന് 300...

റബറിന് 300 രൂപയും 60 കഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷനും നൽകുന്നവർക്ക് വോട്ട് ചെയ്യും:മാർ ജോസഫ് പാംപ്ലാനി

കോഴിക്കോട്: സീറോ മലബാർ സഭയെ എഴുതി തള്ളാമെന്നു ആരും വിചാരിക്കേണ്ടന്നും റബറിന് 300 രൂപയും 60 വയസുകഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷനും നൽകുന്നവർക്ക് വോട്ട് ചെയ്യുമെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചു. 

ഞങ്ങൾക്ക് അനുകൂലമായി പ്രകടനപത്രികയിൽ കാര്യങ്ങൾ ഉൾപ്പെടുത്തവർക്കും നടപ്പാക്കുന്നവർക്കും മാത്രമേ വോട്ട് ചെയ്യൂവെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മൂന്ന് മുന്നണികൾക്കുമുള്ള മുന്നറിയിപ്പാണ് ഇത്. അഞ്ച് ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം ഇനി ഒരു സർക്കാർ ആവശ്യമില്ല. കത്തോലിക്ക കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിലാണ് പരാമർശം.

60 വയസുകഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ നൽകുന്നവർക്ക് ഞങ്ങൾ വോട്ട് നൽകും. വന ഭൂമി വന്യമൃഗങ്ങളുടെത് കൃഷിഭൂമി കർഷകന്റേത്. കർഷക ഭൂമിയിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ കൈകാര്യം ചെയ്യും. നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ മുഖ്യമന്ത്രിക്ക് നന്ദി. 1972ലെ വന്യ ജീവി സംരക്ഷണം നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത് ചെയ്യാതെ വോട്ട് ചോദിച്ചു വരുന്ന കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ ആത്മാർത്ഥ ഞങ്ങൾ വിശ്വസിക്കില്ല. സഭയിലെ കുർബാന തർക്കം, സോഷ്യൽ മീഡിയ കുപ്രചരണം നടത്തുന്നു. സഭയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിച്ചു. ചൂട്ട് കത്തിച്ചാൽ കടൽ വെള്ളം തിളക്കുകയില്ല എന്നും അദ്ദേഹം  വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു

ന്യൂഡൽഹി : ഇന്നു മുതൽ ആരംഭിക്കാനിരുന്ന നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവച്ചതായി ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായിയാണ് അറിയിച്ചത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക. നീറ്റ് യുജി...

ലോക കേരള സഭ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക്

തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഇന്ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി...
- Advertisment -

Most Popular

- Advertisement -