Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മറിയപ്പള്ളിയിൽ...

കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണത്തിരുന്ന വീടിനു മുകളിൽ തെങ്ങ് വീണു: ആളപായമില്ല

കോട്ടയം: മറിയപ്പള്ളിയിൽ നിർമ്മാണം അന്തിമഘട്ടത്തിലിരുന്ന വീട് തെങ്ങ് വീണ് തകർന്നു. ആളപായമില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് തെങ്ങ് കടപുഴകി വീണത്. മറിയപ്പള്ളി മഠത്തിക്കാവ് ഭാഗത്ത് തെക്കേടത്ത് വീട്ടിൽ രംഗനാഥന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്.

നവംബർ മൂന്നിന് വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്താനിരിക്കെയാണ് വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണത്. മാസങ്ങളോളമായി ഈ തെങ്ങ് സമീപത്തെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

എന്നാൽ തെങ്ങ് വെട്ടിമാറ്റാൻ യാതൊരു വിധ നടപടിയും ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. തെങ്ങ് വീണതോടെ വീടിന്റെ ഓടിട്ടമേൽക്കൂരയും, സീലിംങും അടക്കം പൂർണമായും തകർന്നു. മേൽക്കൂരയുടെ പല ഭാഗങ്ങളിലും നാശ നഷ്ടവും ഉണ്ടായിട്ടുണ്ട്. അപകടം ഉണ്ടാകുമ്പോൾ ഗൃഹനാഥൻ രംഗനാഥനും കുടുംബാംഗങ്ങളും രണ്ട് ജോലിക്കാരും വീട്ടിലും പരിസരത്തുമായി ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ അരവണ നിർമ്മാണം പ്രതിസന്ധിയിൽ; ഉണക്കലരി സ്റ്റോക്ക് തീർന്നു, പുതിയ കരാറുമില്ലാതെ ദേവസ്വം ബോർഡ്

​പത്തനംതിട്ട : പുതിയ തീർത്ഥാടന കാലം അടുത്തിരിക്കെ ശബരിമലയിൽ പ്രധാന പ്രസാദമായ അരവണയുടെ നിർമ്മാണം കടുത്ത പ്രതിസന്ധിയിലേക്ക്. അരവണ തയ്യാറാക്കുന്നതിനാവശ്യമായ ഉണക്കലരിയുടെ സ്റ്റോക്ക് പൂർണ്ണമായും തീർന്ന നിലയിലാണ്. പുതിയ സീസണിലേക്ക് ആവശ്യമായ അരി...

ശബരിമല സ്വർണ്ണപാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ നടത്തി ദേവസ്വം വിജിലന്‍സ്

പത്തനംതിട്ട: സ്വർണപാളി വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ്...
- Advertisment -

Most Popular

- Advertisement -