Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎം.ഡി.എം.എയുമായി യുവാവ്...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോട്ടയം: ഗാന്ധിനഗറിൽ നിന്നും 0.91 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഗാന്ധിനഗർ പൊലീസും ചേർന്ന് പിടികൂടി. കാരാപ്പുഴ തിരുവാതുക്കൽ എരുത്തിക്കാപ്പറമ്പിൽ റോണി റോയി (24) യെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ ജെർളിൻ വി സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കാരാപ്പുഴ കേന്ദ്രീകരിച്ചു ജില്ലയിൽ കഞ്ചാവും ലഹരി മരുന്നുകളും വിതരണം ചെയ്യുന്ന ബാദുഷയുടെ സംഘത്തിൽപ്പെട്ടയാളാണ് റോണിയെന്ന് ജില്ലാ പൊലീസ് അറിയിച്ചു. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപകമായി കഞ്ചാവും ലഹരി മരുന്നുകളും വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിനു വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്ന് ദിവസങ്ങളോളമായി പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് റോണിയും ലഹരി മാഫിയ സംഘവുമായുള്ള ബന്ധം പൊലീസ് സംഘത്തിന് ലഭിച്ചത്. തുടർന്ന് ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കാം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: യുദ്ധങ്ങൾ ലോകത്ത് അസമാധാനം വിതയ്ക്കുകയാണെന്നും സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കണമെന്നും മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച്...

മഴ : 6 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്....
- Advertisment -

Most Popular

- Advertisement -