അയിരൂർ: ഹിന്ദുമത മഹാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ പമ്പാ മണൽ പുറത്ത് നടന്നു വരുന്ന 113 -ാമത് ഹിന്ദുമത പരിഷത്തിൻ്റെ ആറാം ദിവസമായ ഇന്ന് ആചാര്യാനുസ്മരണം നടന്നു.
പാലാ ശ്രീരാമാശ്രമത്തിലെ സ്വാമി വിതസംഗാനന്ദ ഉദ്ഘാടനം ചെയ്തു. കിടങ്ങന്നൂർ വിജയാനന്ദാശ്രമത്തിലെ മാതാജി കൃഷ്ണാനന്ദ പൂർണ്ണിമാമയി അദ്ധ്യക്ഷത വഹിച്ചു.
ഹരിപ്പാട് കാർത്തികേയാശ്രമത്തിലെ ഭ്രമാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ചെറുകോൽ ശുഭാനന്ദാശ്രമത്തിലെ ബ്രഹ്മചാരി രാജേന്ദ്രൻ, ഹിന്ദുമത മഹാമണ്ഡലം എക്സിക്യുട്ടീവ് അംഗങ്ങളായ എം ആർ ജഗൻ മോഹൻദാസ്, പി എൻ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.