Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsരാമായണ പാരായണത്തിന്റെ...

രാമായണ പാരായണത്തിന്റെ പുണ്യവുമായി കര്‍ക്കിടകം ആരംഭിച്ചു

തിരുവല്ല: രാമായണ പാരായണത്തിന്റെ പുണ്യവുമായി കര്‍ക്കിടകമാസം ആരംഭിച്ചു. ഇനിയുള്ള ഒരുമാസക്കാലം ഹൈന്ദവ വീടുകളില്‍ നിന്നു രാമകഥ ഉയരുകയായി. വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ പൂജയും നടന്നു.

മതിൽഭാഗം ബ്രഹ്‌മസ്വം മഠം രാഘവേശ്വര ക്ഷേത്രം, പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രം, കല്ലൂപ്പാറ ഭഗവതി ക്ഷേത്രം, തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടത്തി. പുലർച്ചെ മുതൽ നേരിയ മഴ അനുഭവപ്പെട്ടെങ്കിലും കാലാവസ്ഥയെ അതിജീവിച്ച് ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു.

വീടുകളിൽ  പരിസരം വൃത്തിയാക്കി  ആദ്യ പടിയായി തിരി തെളിച്ച  നിലവിളക്കിനു മുന്നില്‍  മുതിര്‍ന്നവർ രാമായണം വായിച്ചു തുടങ്ങി. പുതുതലമുറക്ക് അത്ര പരിചയമുള്ള കാഴ്ചയല്ലെങ്കിലും കുട്ടികളും മുതിര്‍ന്നവരുടെ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ

ശബരിമല : ശബരിമലയിലെത്തുന്ന ഭക്തർക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ...

കെഎസ്‌ആര്‍സി ബസുകളില്‍ ഗൂഗിള്‍ പേ വഴി പണം നല്‍കി ടിക്കറ്റെടുക്കാവുന്ന സംവിധാനം  വരുന്നു

തിരുവനന്തപുരം: കെഎസ്‌ആര്‍സി ബസുകളില്‍ അടുത്ത മാസം മുതല്‍ ഗൂഗിള്‍ പേ വഴി പണം നല്‍കി ടിക്കറ്റെടുക്കാവുന്ന സംവിധാനം വരുന്നു. ഓണ്‍ലൈന്‍ പേയ്മെന്‍റ് ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കുന്ന സംവിധാനം തിരുവനന്തപുരം, കൊല്ലം...
- Advertisment -

Most Popular

- Advertisement -