കണ്ണൂർ : കണ്ണൂർ പയ്യമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി.മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍ അറിയിച്ചു.
സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രകോപനമുണ്ടാക്കി സ്ഥലത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതനീക്കമാണെന്നും സി പി എം ആരോപിച്ചു. എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു