Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsട്രെയിൻ യാത്രയ്ക്കിടെ...

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ സ്വർണവും പണവും ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി

പാട്‌ന : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഹാന്‍ഡ്ബാഗ് ട്രെയിന്‍ യാത്രയ്‌ക്കിടെ മോഷണം പോയി.പണവും സ്വർണ്ണവും ഫോണും തിരിച്ചറിയല്‍ രേഖകളും ബാഗിലുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നവഴിയാണ് മോഷണം നടന്നത്.എസി കോച്ചില്‍ മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു യാത്ര ചെയ്തിരുന്നത്. രാവിലെ ബിഹാറിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്. സംഭവത്തില്‍ പി കെ ശ്രീമതി പൊലീസിൽ പരാതി നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിങ് പഠനം കഴിഞ്ഞ് ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ട; സുപ്രീം കോടതി

ന്യൂഡൽഹി : നഴ്സിങ് പഠനം കഴിഞ്ഞുള്ള ഒരുവർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം...

നടിയെ പീഡിപ്പിച്ച കേസിൽ അന്തിമ വിധി നാളെ

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതിയുടെ അന്തിമ വിധി നാളെ.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ...
- Advertisment -

Most Popular

- Advertisement -