Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് ഉത്സവം:...

മകരവിളക്ക് ഉത്സവം: മാലിന്യമുക്തം പൂങ്കാവനം ശുചീകരണയജ്ഞം

ശബരിമല: മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി  അയ്യപ്പൻറെ പൂങ്കാവനം മാലിന്യമുക്തമാക്കുന്നതിനായി  ജില്ലാ ഭരണകൂടവും ശബരിമല സാനിറ്റേഷൻ സൊസൈറ്റിയും സംയുക്തമായി പൂങ്കാവനം ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ  പൂങ്കാവനം ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. പമ്പയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ, അടൂർ ആർഡിഒ ബി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.

പമ്പാനദി, പടവുകൾ, സ്നാനഘട്ടങ്ങൾ, തീർത്ഥാടനപാത തുടങ്ങിയവ വൃത്തിയാക്കി.  ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിശുദ്ധി സേനാംഗങ്ങൾ, സിവിൽ ഡിഫൻസ്,  മുസലിയാർ കോളേജിലെ  വോളൻ്റിയേഴ്‌സ്, എൻഎസ്എസ് വോളൻ്റിയേഴ്‌സ്, സന്നദ്ധ സേവാസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തത്:  രമേശ്  ചെന്നിത്തല

തിരുവനന്തപുരം :  ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതെന്ന് രമേശ്  ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്. യുവതി പ്രവേശന വിഷയത്തിൽ...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കരി പ്രസാദം നിർമിക്കുന്നതില്‍ ആചാരലംഘനം: വാടക വീട്ടില്‍ ബംഗാളികളാണ് നിർമിച്ചിരുന്നത്

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം നിർമിക്കുന്നതില്‍ കടുത്ത ആചാരലംഘനം. തിടപ്പള്ളിയില്‍ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടില്‍  ബംഗാളികളെ കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഭക്തർ...
- Advertisment -

Most Popular

- Advertisement -