Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജല അതോറിട്ടിയുമായി...

ജല അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ​ശാശ്വത പരിഹാരമുണ്ടാക്കും: മന്ത്രി പി.കെ. ബഷീർ

കോട്ടയം: റോഡ് നിർമാണത്തിൽ ജല അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ​​ശാശ്വത പരിഹാരം കാണാൻ നവംബർ 20-ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. എം.സി. റോഡിൽ  നിർമാണം പൂർത്തിയായ ​കോടിമത രണ്ടാം പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പൊതുമരാമത്ത് പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കൽ വെല്ലുവിളിയാണ്. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം വേണം. സ്ഥലം ലഭ്യമാകാത്തതിനാൽ നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡുകൾ പൂർത്തിയാക്കാനാകാത്ത സാഹചര്യമുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂട്ടായ ഇടപെടൽ വേണമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ മുൻഗണനാക്രമം നിശ്ചയിച്ചായിരിക്കും പ്രവൃത്തികൾ ഏറ്റെടുക്കുക. ആറുതവണ ടെൻഡർ ചെയ്തിട്ടും കരാറുകാർ ഏറ്റെടുക്കാത്ത പ്രവൃത്തികൾ പോലുമുണ്ട്. ഇത്തരം തടസങ്ങൾ മറികടന്ന് നിർമാണപ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാന്‍ നടപടികൾ സ്വീകരിക്കും.

ജംഗ്ഷൻ വികസന പദ്ധതികൾ, ബൈപ്പാസുകൾ, പാലങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികൾ വകുപ്പിന്‍റെ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് 350 പുതിയ പാലങ്ങൾ നിർമിക്കും. പൊതുമരാമത്ത് വകുപ്പിനു കീഴിലുളള റോഡിൽ ശേഷിക്കുന്ന 13000 കിലോമീറ്റർ കൂടി ബി.എം.ബി.സി നിലവാരത്തിലാക്കുമെന്നും മന്ത്രി പി.കെ. ബഷീർ വ്യക്തമാക്കി.

കോടിമത പുതിയ പാലത്തിനു സമീപം നടന്ന ഉദ്ഘാടണ ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കഞ്ഞിക്കുഴി മേൽപ്പാലം യാഥാർഥ്യമാക്കണമെന്ന് അധ്യക്ഷപ്രസംഗത്തിൽ സ്പീക്കർ പൊതുമരാമത്ത് വകുപ്പുമന്ത്രിയോട് അഭ്യർഥിച്ചു.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, വൈസ് ചെയർപേഴ്‌സൺ ഷീബ പുന്നൻ, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി വർഗീസ്, കോട്ടയം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സനൽ കാണക്കാലിൽ, എസ്. ഗോപൻ, കെ.കെ. പ്രസാദ്, സാലി മാത്യു, ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ലീന ജയചന്ദ്രൻ, രഞ്ജിമോൻ, ടി.എൻ. ഹരികുമാർ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എൻജിനീയർ ഐ. റംലാബീവി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോബ് ഡ്രൈവ്

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ജോബ് ഡ്രൈവ് നടത്തുന്നു. ബാങ്കിങ്ങ്, സൂപ്പർമാർക്കറ്റ്, കമ്മ്യൂണിക്കേഷൻ, മൊബൈൽ,...

കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തൃശ്ശൂർ : 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടനം. രാവിലെ പൊതു...
- Advertisment -

Most Popular

- Advertisement -