Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaമലയാള കാവ്യസാഹിതി...

മലയാള കാവ്യസാഹിതി ജില്ലാ സമ്മേളനം നവംബർ 10 ന്

ആറന്മുള : സ്വതന്ത്ര കലാ സാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി (മകാസ)യുടെ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 10 ന്  ആറുന്മുള ഒന്തേക്കാട് – പാറടയിൽ നടക്കും. പൈതൃക കലാ ഗവേഷകനും കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലറുമായ ഡോ. പി. എൻ സുരേഷ്  ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും മകാസ ജില്ലാ സെക്രട്ടറിയുമായ കണിയാന്തറ മോഹനകുമാർ സ്വാഗതമാശംസിക്കുന്ന സഭയിൽ  കഥാകാരനും മകാസ ജില്ലാ പ്രസിഡൻ്റുമായ വർഗ്ഗീസ് പാറടയിൽ  അധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ മകാസ സംസ്ഥാന സംഘടനാ സെക്രട്ടറി ബിന്ദു ദിലീപ് രാജ് മുഖ്യ പ്രഭാഷണം നടത്തും. കലാ സാംസ്ക്കാരിക രംഗത്തെ പ്രവർത്തനം മുൻ നിർത്തി  ഡോ. പി. എൻ സുരേഷിന് മലയാള കാവ്യസാഹിതിയുടെ  ഉപഹാരം സമ്മാനിക്കും. ജില്ലാതലത്തിൽ നടത്തിയ സാഹിത്യ മത്സര വിജയികൾക്കുള്ള പുരസ്ക്കാര സമർപ്പണം ഡോ.പി.എൻ സുരേഷ് നടത്തും .തുടർന്ന് കവിയരങ്ങ്, ജില്ലാ ഭാരവാഹി പ്രഖ്യാപനം എന്നിവ നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിശക്തമായ മഴ : കോഴിക്കോട് റെഡ് അലർട്ട് : മണിമലയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : കോഴിക്കോട് ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര...

14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : തിരുവല്ലയിൽ പതിനാലുകാരിയെ  പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയും, കൂടെ ഉണ്ടായിരുന്ന ഒന്നര വയസ്സുകാരിയെ ഉപദ്രവിച്ചതായും  പറയുന്നു....
- Advertisment -

Most Popular

- Advertisement -