Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsമോഹൻലാലിന്റെ കണ്ണിൽ...

മോഹൻലാലിന്റെ കണ്ണിൽ മാധ്യമ പ്രവർത്തകന്റെ മൈക്ക് തട്ടി : സംഭവം ജിഎസ്‍ടി ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ

തിരുവനന്തപുരം: മോഹൻലാലിന്റെ കണ്ണിൽ മാധ്യമ പ്രവർത്തകന്റെ മൈക്ക് കൊണ്ടു. സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയിലെ മുഖ്യാതിഥിയായി പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം.

നടൻ പുറത്തേക്കിറങ്ങി വന്നതോടെ മാധ്യമങ്ങൾ താരത്തിന്റെ ബൈറ്റ് എടുക്കാനായി ചുറ്റം തടിച്ച് കൂടി. മാധ്യമപ്രവർത്തകർ ചോദിച്ച വിഷയത്തെ കുറിച്ച് അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് നടൻ തിരികെ മറുപടി നൽകി.

എന്നാൽ നടനെ വിടാതെ മാധ്യമപ്രവർത്തകർ ചുറ്റും വളഞ്ഞു. അതിനിടയിൽ ബൈറ്റിനായി മാധ്യമപ്രവർത്തകരിൽ ഒരാൾ നടന്റെ മുഖത്തേക്ക് നീട്ടി പിടിച്ച മൈക്ക് കണ്ണിൽ തട്ടി. ശേഷം പോലീസുകാർ ഇടപെട്ട് മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചിട്ടാണ് താരത്തിന് കാറിൽ കയറാൻ കഴിഞ്ഞത്. മൈക്ക് തട്ടി കണ്ണിന് വേദന അനുഭവപ്പെട്ടതോടെ അൽപ്പനേരം മോഹൻലാൽ സ്തംബ്ദനായി.

വേദന അനുഭവപ്പെട്ടിട്ടും രോഷാകുലനാകാതെ പതിവ് സ്റ്റൈലിൽ എന്താ… മോനെ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറിൽ കയറുകയാണ് ചെയ്തത്. വീഡിയോ വൈറലായതോടെ നിരവധി പേർ നടന്റെ ക്ഷമയെ പ്രശംസിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം : ഉത്സവകാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. SMVT ബെംഗളൂരു - തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025...

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.രാവിലെ 10:30 ഓടെ തുറമുഖത്ത് എത്തുന്ന പ്രധാനമന്ത്രി പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും....
- Advertisment -

Most Popular

- Advertisement -