Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീ പത്മനാഭസ്വാമി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: പൈങ്കുനി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു
കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ
ജയിൽ ജോയിന്റ്’ സുപ്രണ്ട് അൽഷാനിൽ നിന്നും ക്ഷേത്രം ഭരണസമിതി
അംഗങ്ങളായ തുളസി ഭാസ്കരനും, കരമന ജയനും ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ
ക്ഷേത്ര ജീവനക്കാരും, മനോജ് ജോസ് (സ്റ്റോർകീപ്പർ),സ്റ്റാലിൻ(അസി: സൂപ്രണ്ട്), സന്തോഷ് പെരളി(ഡി.പി.ഓ), സൂരജ്(എ.പി.ഓ),അനന്തു(എ.പി.), ഇൻസ്ട്രക്ടർമാരായ ബാലകൃഷ്ണൻ, ജോസ് വർഗീസ്,കിഷോർ, സജി, റീഷ്കുമാർ, മനോജ്, (പ്രദീപ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ്’ വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ
നിർമ്മിക്കുന്നത്. ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന
പൂജിച്ചകൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ചേർന്ന്
ക്ഷേത്രം തന്ത്രിക്ക് കൈമാറും.

12 ന് ( വെള്ളി) രാവിലെ 08.45 നും9.30നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ കൊല്ലത്തെ പൈങ്കുനി ഉൽസവത്തിന് തുടക്കമാകും.
19 ന് നടക്കുന്ന വലിയ കാണിക്കയ്ക്കും, 20 ന്പളളിവേട്ടയ്ക്കും ശേഷം 21 ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി 2024 മാണ്ട് പൈങ്കുനി ഉൽസവം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 30-10-2024 Fifty Fifty FF-115

1st Prize Rs.1,00,00,000/- FF 314374 (PAYYANNUR) Consolation Prize Rs.8,000/- FA 314374 FB 314374 FC 314374 FD 314374 FE 314374 FG 314374 FH 314374 FJ 314374 FK 314374...

ധർമ്മം നീതിയും ന്യായവും സദ്ഗുണവുമായി നിലനിൽക്കുന്നു: വത്സൻ തില്ലങ്കേരി

തിരുവൻവണ്ടൂർ: ധർമ്മം നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നു. ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിക്കുന്നുവെന്ന്  ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി പറഞ്ഞു....
- Advertisment -

Most Popular

- Advertisement -