Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആത്മകഥ :...

ആത്മകഥ : പുറത്തുവന്ന ഭാഗങ്ങൾ തന്റേതല്ല : ഇ.പി.ജയരാജൻ

കോട്ടയം : ഇ.പി.ജയരാജന്റേതെന്ന പേരിൽ ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന ആത്മകഥ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പുറത്ത് വന്ന ഭാഗങ്ങൾ വിവാദമായി. എന്നാൽ ആത്മകഥയിലേതായി പുറത്തുവന്ന വിവരങ്ങള്‍ ഇ.പി.ജയരാജൻ പൂർണമായും തള്ളി.

ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ഗൂഢാലോചനയാണെന്നും പാലക്കാട്ടെ സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും പുറത്തു വന്ന ഭാഗങ്ങളിൽ പറയുന്നു .എന്നാൽ പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജൻ അറിയിച്ചു .ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്, പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല ഇ.പി .ജയരാജൻ വ്യക്തമാക്കി.

അതേസമയം ,സാങ്കേതിക പ്രശ്‌നം മൂലം കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചുവെന്ന് ഡിസി ബുക്‌സ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റവന്യു ജില്ല സ്കൂൾ കലോത്സവം: പാചകശാല ഉണർന്നു

തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ  സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളിൽ ഇനി നാലുനാൾ  കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ...

കെഎസ്ആർടിസിയിൽ രണ്ട് ഗഡു ഡി എ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡി എ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡി.എ, ഡി.ആർ എന്നിവയിൽ എഴ് ശതമാനം വർദ്ധനയാണ് ലഭിക്കുക....
- Advertisment -

Most Popular

- Advertisement -