Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന ചലച്ചിത്ര...

സംസ്ഥാന ചലച്ചിത്ര അവാർഡ് : പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും മികച്ച നടിമാര്‍

തിരുവനന്തപുരം : 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്) എന്നിവർ മികച്ച നടിമാരായി. കാതലാണ് മികച്ച ചിത്രം .മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട.

മികച്ച സംവിധായകൻ ബ്ലസ്സി.മികച്ച ജനപ്രിയ ചിത്രം ആടുജീവിതം . കെ ആർ ഗോകുൽ (ആടുജീവിതം),സുധി കോഴിക്കോട് (കാതൽ) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഫാസില്‍ റസാഖ് (തടവ്) ആണ്‌ മികച്ച നവാഗത സംവിധായകൻ. മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട).മികച്ച സ്വഭാവ നടൻ: വിജയരാഘവൻ, നടി:ശ്രീഷ്മ ചന്ദ്രൻ. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. 

തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിന്ദുവിൻ്റെ വീട് എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കും : മന്ത്രി ഡോ. ആർ. ബിന്ദു

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡി. ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ വീടിൻ്റെ നിർമാണം ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണം: ഡെപ്യൂട്ടി സ്പീക്കർ

ആലപ്പുഴ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിനും നിരവധി തൊഴിൽ അവസരങ്ങൾക്കുമുള്ള സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ​കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖലയുടെ പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ...
- Advertisment -

Most Popular

- Advertisement -