Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiകെജ്‌രിവാളിന്റെ ഹർജി...

കെജ്‌രിവാളിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം താത്കാലികമായി സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ കെജ്‌രിവാളിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.ഹൈക്കോടതി വിധി പറയാനിരിക്കുമ്പോൾ അതിൽ ഇടപെടാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങാനിരിക്കെയാണ് വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്. ഇതിനെതിരെയാണ് അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.കെജ്‌രിവാളിന് വേണ്ടി സീനിയർ അഭിഭാഷകൻ അഭിഷേക് സിംഗ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെട്ടിക്കോട്ട് ആയില്യം: ഒക്ടോബർ 6-ന്  പ്രാദേശിക അവധി

കായംകുളം: ആദിമൂലം വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 6-ന് മാവേലിക്കര താലൂക്കിന് പുറമേ കായംകുളം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം....

തിരുപ്പതി ലഡ്ഡു നെയ്യിൽ മായം ചേർത്ത കേസ് : നാലുപേരെ സിബിഐ കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു പ്രസാദമുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ നാല് പേരെ സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ ബിപിൻ ജെയിൻ, പോമിൽ...
- Advertisment -

Most Popular

- Advertisement -