Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ്...

ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ട്: എഫ്‌സിആര്‍എ ബില്ലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ നാടകം- വിഷ്ണുവര്‍ധന്‍ റെഡ്ഡി

കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ടെന്ന് ബിജെപി നേതാവ്. രാജ്യത്തു നിന്നുള്ള ഫണ്ടില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. തട്ടിപ്പുകാര്‍ മാത്രം എഫ്‌സിആര്‍എ നിയമ ഭേദഗതിയെ ഭയക്കേണ്ടതുള്ളൂവെന്ന് ആന്ധ്രയില്‍നിന്നുള്ള ബി ജെപി നേതാവ് വിഷ്ണുവര്‍ധന്‍ റെഡ്ഡി പറഞ്ഞു.

എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, പാവപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പണം നല്‍കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണ്. രാജ്യത്ത് എഫ്‌സിആര്‍എ നിയമഭേദഗതി നടപ്പാക്കുമെന്നും വിഷ്ണുവര്‍ധന്‍ റെഡ്ഡി പറഞ്ഞു. എറണാകുളം ജില്ലയുടെ ചുമതലയുള്ള ബിജെപി നേതാവാണ് വിഷ്ണുവര്‍ധന്‍ റെഡ്ഡി.

അതേസമയം എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി സിബിസിഐ രം​ഗത്തെത്തി. ക്രിസ്ത്യാനികൾ വിഡ്ഢികൾ ആല്ലെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടെന്നും ആർക്ക് വേണ്ടി ആര് പ്രവർത്തിക്കുന്നു എന്ന് വോട്ടർമാർക്ക് അറിയാമെന്നും സിബിസിഐ വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഉടൻ കാണുമെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രഗസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടുമണ്ണിൽ ശബരിമല വിമാനത്താവളം :  ബി.ജെ.പി നിവേദനം നൽകി

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം കൊടുമൺ പ്ലാന്റേഷൻ ഭൂമിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത്. ബി.ജെ.പി സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരൻ, അനൂപ് ആന്റണി എന്നിവർ തയ്യാറാക്കിയ പഠനറിപ്പോർട്ടും നിവേദനവും ബി.ജെ.പി സംസ്ഥാന...

ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്ക

വാഷിംഗ്‌ടൺ : ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനെത്തിയ 16 ഇറാനിയൻ കപ്പലുകൾ തകർത്തതായി യുഎസ്.കടലിടുക്കിലൂടെയുള്ള രാജ്യാന്തര വ്യാപാരം തടയാനാണ് ഇറാൻ കടൽ മൈനുകൾ സ്ഥാപിച്ചു തുടങ്ങിയത് .ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം...
- Advertisment -

Most Popular

- Advertisement -