Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപത്തനംതിട്ട റവന്യൂ...

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കോഴഞ്ചേരി: പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 മുതൽ 28വരെ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ കോഴഞ്ചേരി, ഗവൺമെന്റ് ഹൈസ്കൂൾ കോഴഞ്ചേരി, എം.ടി. എൽ.പി.എസ് കോഴഞ്ചേരി, ജി.യു. പി. എസ് കോഴഞ്ചേരി ഈസ്റ്റ്, എന്നീ  സ്കൂളുകളിൽ 13 വേദികളിലായി നടക്കും.

റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം സെന്റ് തോമസ് എച്ച്.എസ്.എസ് കോഴഞ്ചേരിയിൽ  പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ  അനില.ബി.ആർ ഉദ്ഘാടനം ചെയ്തു. വിദ്യാകരണം ജില്ലാ മിഷൻ കോർഡിനേറ്റർ എ.കെ.പ്രകാശ് അധ്യക്ഷത വഹിച്ചു.

സുജ സാറ ജോൺ (സ്കൂൾ പ്രിൻസിപ്പൽ)  ന്യൂമാൻ (DYSP പത്തനംതിട്ട), പ്രേം. എസ്, ഹാഷിം ടി.എച്ച്,വി.ജി. കിഷോർ, റഹ്മത്തുള്ള ഖാൻ, ചാന്ദിനി.പി, പി.ടി. മാത്യു, സനൽകുമാർ.ജി, അൻവർ ടി.എം,സന്ധ്യ.എസ്( എ. ഇ. ഒ. കോഴഞ്ചരി), ബിന്ദു പി.ആർ  ( എ. ഇ.ഒ.വെണ്ണിക്കുളം) ബിനു സി എബ്രഹാം, ആശ വി വർഗീസ് (സ്കൂൾ എച്ച് എം) എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടർ ജനറൽ കൺവീനറായും പത്തനംതിട്ട ജില്ല വിദ്യാഭ്യാസ  ആഫിസർ ട്രഷറാറായും, അദ്ധ്യാപക സംഘടന പ്രതിനിധികൾ കൺവീനറായും വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സീ പ്ലെയിൻ മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു : പരീക്ഷണ പറക്കൽ വിജയകരം

ഇടുക്കി : സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്തേകി ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു.രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയ്ൻ 10.57നാണ് അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയ എയ്റോഡ്രോമിൽ ഇറങ്ങിയത്....

രക്തസ്രാവം തടയാൻ വെച്ച തുണി നീക്കിയില്ല : പ്രസവശസ്ത്രക്രിയയിൽ പിഴവെന്ന് പരാതി

വയനാട് : പ്രസവത്തിന് ശേഷം 75 ദിവസം കഴിഞ്ഞ് യുവതിയുടെ ശരീരത്തിനുള്ളിൽനിന്ന് കോട്ടൺ തുണി പുറത്തുവന്ന സംഭവത്തിൽ വയനാട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവാരോപണം. സംഭവത്തിൽ മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്ത് യൂത്ത്...
- Advertisment -

Most Popular

- Advertisement -