Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ പഠിക്കാത്തതിന്...

അസമിൽ പഠിക്കാത്തതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തിക്കൊന്നു

ദിസ്പൂർ‌ : പഠിക്കാത്തതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തിക്കൊന്നു. അസമിലെ ശിവസാ​ഗറിലെ കോച്ചിം​ഗ് സെന്ററിലാണ് സംഭവം. കെമിസ്ട്രി അദ്ധ്യാപകനും മാനേജറുമായ രാജേഷ് ബറുവ ബെജവാഡയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു.ശനിയാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം.

ഹോം വർക്ക് ചെയ്യാതിരുന്ന വിദ്യാർത്ഥിയെ അദ്ധ്യാപകൻ ശകാരിക്കുകയും മാതാപിതാക്കളെയും കൂട്ടി വരാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. വിദ്യാർഥിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപെട്ടത് .കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ കാഴ്ച കുല സമർപ്പണം 25 -ന്

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്രാട കാഴ്ചക്കുല സമർപ്പണം 25 -ന്  നടക്കും. പ്രഭാത ശ്രീബലിക്കു ശേഷം അകത്തെ മണ്ഡപത്തിലാണ് കാഴ്ച കുല സമർപ്പണം. പുണ്യ ജീവിതം പുലർത്തിയ മഹാബലിക്കു...
- Advertisment -

Most Popular

- Advertisement -