Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ കാർ...

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു ; 2 പേർക്ക് പരിക്ക്

തിരുവല്ല : കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു.മുത്തൂർ – കാവുംഭാഗം റോ‍ഡില്‍ മന്നംകരചിറയിലാണ് അപകടം നടന്നത്.കാരയ്ക്കൽ ശ്രീവിലാസത്തില്‍ ജയകൃഷ്ണനാണ് (22) മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം .നിയന്ത്രണം വിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു.കാറിലുണ്ടായിരുന്ന അനന്തു, ഐബി എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ പുറത്തെടുത്തത് .പരിക്കേറ്റ ഐബിയുടെ നില ഗുരുതരമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ഏകോപിത പ്രവര്‍ത്തനം അനിവാര്യം – ജില്ലാ കലക്ടര്‍

പത്തനംതിട്ട : കുഷ്ഠരോഗനിര്‍മാര്‍ജനത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനം അനിവാര്യമെന്ന് പത്തനംതിട്ട  ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കുഷ്ഠരോഗനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങള്‍...

വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിന് തെളിവില്ല : സുപ്രീം കോടതി

ന്യൂഡൽഹി : വോട്ടിങ് യന്ത്രത്തില്‍ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി .ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ്‌ കോഡ് പരസ്യപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്ന് കോടതി പറഞ്ഞു . വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച്...
- Advertisment -

Most Popular

- Advertisement -