Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryലഹരിവിരുദ്ധ ബോധവല്‍ക്കരണ...

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും നേതൃസംഗമവും

ചങ്ങനാശ്ശേരി : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫൊറോന മാതൃ-പിതൃവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നേതൃസംഗമവും വിനു ജോബ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി അനുഗ്രഹപ്രഭാഷണവും ഡയറക്ടര്‍ ഫാ. ചെറിയാന്‍ കക്കുഴി ആമുഖപ്രസംഗവും നടത്തി. ഫൊറോന പ്രസിഡന്റ് സിബി മുക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.

എം.എല്‍.എ വിനു ജോബിനെയും നിത്യവ്രതത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്‍സിയ സി.എം.സിയെയും യോഗത്തില്‍ ആദരിച്ചു. നാര്‍ക്കോട്ടിക് സെല്‍ റിട്ട.എസ്.ഐ. മാത്യു പോള്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.മാതൃവേദി ഫൊറോന പ്രസിഡന്റ് ജോളി തോമസ്, മോളി ളൂയിസ്, രാജു ആന്റണി, ലാലി ഇളപ്പുങ്കല്‍, ജോയി ചക്കാലയ്ക്കല്‍, ജോസ് തോമസ്, സിനി റ്റിജി, സിബി ഫ്രാന്‍സീസ്, റിനില്‍ വര്‍ഗ്ഗീസ്, ബിന്ദു ജോസഫ്, റിറ്റി മനോഷ് എന്നിവര്‍ പ്രസംഗിച്ചു.

ചാഞ്ഞോടി സെന്റ് സെബാസ്റ്റിയന്‍ യൂണിറ്റ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദർശനം : ആറന്മുളയിൽ ഗതാഗത ക്രമീകരണങ്ങൾ

പത്തനംതിട്ട : സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളുമായി ബന്ധപ്പെട്ട് ആറന്മുള ശ്രീ വിജയനന്ദ വിദ്യാപീഠത്തിൽ ഇന്ന് (22) വൈകിട്ട് 4 ന് എത്തുന്ന കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ...

എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം.വ്യക്തിപരമായി ആർക്കുവേണമെങ്കിലും യു.ഡി.എഫിന് വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി...
- Advertisment -

Most Popular

- Advertisement -