Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഈ സാമ്പത്തിക...

ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് വരെ ജില്ലയിലെ ബാങ്കുകള്‍ 19,440.20 കോടി രൂപ വായ്പ നല്‍കി

ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ജില്ലയിലെ ബാങ്കുകള്‍ 19,440.20 കോടി രൂപ വായ്പയായി നല്‍കി. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തെ സംസ്ഥാന കയര്‍ മെഷീനറി മാനുഫാക്ച്ചറിംഗ് കമ്പനിയില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സാമ്പത്തിക വര്‍ഷം 12,500 കോടി രൂപയാണ് ജില്ലയില്‍ വായ്പയായി നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഏപ്രില്‍ – മാര്‍ച്ച് 24 കാലയളവില്‍ 155.52 ശതമാനം കൈവരിക്കാന്‍ ജില്ലയ്ക്കായി. ബാങ്കുകളിലെ മൊത്തം നിക്ഷേപം 49,981 കോടി രൂപയും വായ്പ 28,803 കോടി രൂപയുമാണ്. 58 ശതമാനമാണ് സി.ഡി. റേഷ്യോ. മുന്‍ഗണനാ മേഖലകള്‍ക്ക് (പ്രയോറിറ്റി സെക്ടര്‍) 12,417.41 കോടി രൂപയാണ് നല്‍കിയത്. വാര്‍ഷിക ബജറ്റിന്റെ 126 ശതമാനമാണിത്. വിദ്യാഭ്യാസ വായ്പയായി 3831 അക്കൗണ്ടുകളിലൂടെ 267.72 കോടി രൂപ നല്‍കി. ഭവന വായ്പയായി 11,827 പേര്‍ക്ക് 1,138.61 കോടി രൂപയും, മുദ്ര (പി.എം.എം.വൈ) ലോണായി 1,26,827 പേര്‍ക്ക് 1041.97 കോടി രൂപയും വായ്പയായി നല്‍കി. കാര്‍ഷിക മേഖലയില്‍ 8632.11 കോടി രൂപ നല്‍കിക്കൊണ്ട് 131 ശതമാനം ലക്ഷ്യം കൈവരിച്ചു. മുന്‍ഗണനേതര മേഖലകള്‍ക്ക് (നൊണ്‍-പ്രയോറിറ്റി സെക്ടര്‍) 7022.8 കോടി രൂപയാണ് നല്‍കിയത്. വാര്‍ഷിക ബജറ്റിന്റെ 263 ശതമാനമാണിത്.

അവലോകന യോഗത്തില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെയിം സ്ലിപ്പിൽ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

തിരുവനന്തപുരം : ലഹരിയ്ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം...

വിശ്വകർമ്മ സംവരണം വർധിപ്പിക്കണം : വിശ്വകർമ്മ ഐക്യവേദി

തിരുവല്ല : 2011ലെ ജാതി സെൻസെസ് റിപ്പോർട്ട് പുറത്ത് വിടണമെന്നും പുതിയതായി സെൻസെസ് നടത്തി വിശ്വകർമ്മ സംവരണം വർധിപ്പിക്കണമെന്നും വിശ്വകർമ്മ ഐക്യവേദി ജില്ല കമ്മറ്റി വിശ്വകർമ്മ ദിനാചരണത്തിൽ ആവശ്യപ്പെട്ടു. ദേവസം ബോർഡ് നിയമനങ്ങളിൽ സമുദായത്തിന്...
- Advertisment -

Most Popular

- Advertisement -