Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരില്‍ വൈശാഖ...

ഗുരുവായൂരില്‍ വൈശാഖ പുണ്യകാലത്തിന് ശനിയാഴ്ച തുടക്കം

തൃശൂര്‍: ഗുരുവായൂരില്‍ വൈശാഖ പുണ്യകാലത്തിന് ഏപ്രില്‍ 18-ന് തുടക്കം. വിഷ്ണു ഭജനത്തിനും ദാനധര്‍മ്മങ്ങള്‍ക്കും പുകള്‍പെറ്റ വൈശാഖ മാസത്തിന്  ശനിയാഴ്ച തുടക്കമാകുന്നത്. ഉത്തരായണകാലത്ത് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന സമയവും പ്രത്യേകതയും വൈശാഖ മാസ പുണ്യകാലത്തെ അതീവ ശ്രേഷ്ഠകരമാക്കുന്നു.

ഈ ദിനത്തില്‍ ക്ഷേത്രത്തിൽ പ്രസിദ്ധമായ അഷ്ടപദി സംഗീതോത്സവം അരങ്ങേറും. മേയ് 16നാണ് വൈശാഖ സമാപനം. വൈശാഖത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഭക്തസഹസ്രങ്ങളെത്തും. നാല് ഭാഗവത സപ്താഹങ്ങള്‍, ദിവസവും ഭക്തിപ്രഭാഷണങ്ങള്‍ എന്നിവ വൈശാഖ മാസത്തില്‍ നടക്കും. ഏപ്രില്‍ 18 മുതല്‍ മേയ് 16 വരെ ദിവസവും വൈകിട്ട് 6.20 മുതല്‍ 7.20 വരെ മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തിലാണ് ഭക്തിപ്രഭാഷണം നടക്കുക.

വൈശാഖാരംഭ ദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം വകയായി അഷ്ടപദി സംഗീതോത്സവം രാവിലെ 6 മുതല്‍ രാത്രി വരെ നടക്കും. വൈശാഖത്തിലെ പുണ്യദിനമായ ബലരാമജയന്തി ഏപ്രില്‍ 19നാണ്. അക്ഷയ തൃതീയ ദിനവും അന്നാണ്. ക്ഷേത്രം കഴകക്കാരുടെ വകയായി ശ്രീലകത്ത് നെയ് വിളക്ക്, നിറമാല, രണ്ടു നേരം മേളത്തോടെ കാഴ്ചശീവേലിയും വിളക്കും ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാർഹിക പീഡന പരാതിയുമായി എത്തുന്നവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ

തിരുവനന്തപുരം : ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള...

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി...
- Advertisment -

Most Popular

- Advertisement -