Saturday, June 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaദ്വീപ് നിവാസികള്‍ക്ക്...

ദ്വീപ് നിവാസികള്‍ക്ക് സ്വപ്ന സാക്ഷാത്കാരം: പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: അമ്പതോ നൂറോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വികസനപദ്ധതികളാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ 100 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച പെരുമ്പളം പാലം പെരുമ്പളം ദ്വീപില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു വികസന പദ്ധതിയുടെ ഉദ്ഘാടനം എന്നതിലുപരി ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന പെരുമ്പളം പാലമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഈ നാട്ടുകാരുടെ ചിരകാല അഭിലാഷത്തിന്റെ സാഫല്യ നിമിഷമാണിത്. ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇതൊക്കെ നടപ്പാവുകയില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അങ്ങനെയല്ല എന്നത് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കേരളത്തിന്റെ അനുഭവത്തിലുള്ളതാണ്.

പത്ത് വര്‍ഷം മുമ്പ്, തകര്‍ന്ന റോഡുകളും പാലങ്ങളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. നടപ്പാകാത്ത അനേകം പദ്ധതികളുടെ ഒരു പട്ടിക തന്നെ കേരളത്തിലുണ്ടായിരുന്നു. 2016 ന് മുമ്പുള്ള കേരളത്തില്‍ നമുക്ക് വലിയതോതിലുള്ള തിക്താനുഭവങ്ങളുണ്ട്. പ്രധാന വികസനപദ്ധതികളെല്ലാം സ്തംഭിച്ചുപോയൊരുകാലം.  എന്റെ നാട് ഇങ്ങിനെയായിപ്പോയി, ഒരു പദ്ധതിയും ഇവിടെ വരില്ല എന്നെല്ലാം ആളുകള്‍ ശപിച്ചുകഴിഞ്ഞിരുന്ന കാലം. അതിന്റെ തുടര്‍ച്ചയായാണ് 2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.

കടുത്ത നിരാശയില്‍ കഴിഞ്ഞ ആളുകള്‍ നല്ല പ്രത്യാശയിലായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  നമ്മുടെ നാട്ടില്‍ നടക്കില്ല എന്ന് കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ നടപ്പാകുന്ന നിലവന്നതോടുകൂടിയാണ്. 2016 ല്‍ ദേശീയപാത ഏതെങ്കിലും തരത്തില്‍ കേരളത്തില്‍ യാഥാര്‍ഥ്യമാവുമെന്ന് ആരെങ്കിലും കരുതിയോ. ദേശീയപാതക്കാര് പോലും നാടുവിട്ടുപോയി. ഇപ്പോ നിങ്ങള്‍ കാണുന്നുണ്ട് ദേശീയപാത അതിവേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തീകരിച്ച ഭാഗങ്ങള്‍ പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കും എന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.

ഇത് എങ്ങിനെയാണ് യാഥാര്‍ത്ഥ്യമായത്. കഴിഞ്ഞ 10 വര്‍ഷമായി നാട് ഭരിക്കുന്ന ഈ സര്‍ക്കാരിനു വികസനപദ്ധതികള്‍ നാടിനാവശ്യമാണ് എന്ന പ്രതിബദ്ധത വേണ്ടതിലധികം ഉള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതമാത്രമല്ല ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, ഇടമണ്‍ പവര്‍ഹൈവേ. ഇവയെല്ലാം ഉപേക്ഷിക്കപ്പെട്ടവയായിരുന്നു. എന്നാല്‍ ഇന്ന് ഇതിലൂടെ ഗ്യാസും വൈദ്യുതിയും ഒക്കെ പ്രവഹിക്കുകയാണ്. ഇതെല്ലാം എതിര്‍പ്പുകാര്‍ നാടുവിട്ടതുകൊണ്ടല്ല. അവരൊക്കെ ഇവിടെ തന്നെയുണ്ട്.

ഒരു സര്‍ക്കാരിന്റെ പ്രാഥമിക ബാധ്യത പദ്ധതികള്‍ നടപ്പാക്കലാണ്. പദ്ധതികളെ എതിര്‍ക്കുന്നവരുണ്ടാവും. ആ എതിര്‍ക്കുന്നവരുടെ കൂടെ നില്‍ക്കാനല്ല ഗവണ്‍മെന്റ്. എതിര്‍പ്പുകാരോട് കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ ചിലരത് ഉപേക്ഷിച്ചു. ചിലര്‍ സഹകരിച്ചു. എതിര്‍പ്പോടെ നിന്നവര്‍ പദ്ധതി മുടക്കാന്‍ കഴിയാത്തവരുമായി. വഴങ്ങില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത് വഴിയാണ് ഇതൊക്കെ യാഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്, ട വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീലങ്കന്‍ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് വൻ ഭൂരിപക്ഷം

കൊളംബോ : ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായക നയിക്കുന്ന ഇടത് സഖ്യത്തിന് വൻ ഭൂരിപക്ഷം. പാർലമെൻ്റിലെ 225 സീറ്റുകളിൽ 159 സീറ്റുകൾ നാഷണൽ പീപ്പിൾസ് പവർ പാർട്ടി (എൻപിപി)...

കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കച്ചവടം : പ്രതിയെ  എക്സൈസ് റേഞ്ച് ടീം പിടികൂടി

കൊച്ചി : കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തിയ പ്രതിയെ എക്സൈസ് റേഞ്ച് ടീം പിടികൂടി. പശ്ചിമബംഗാൾ മുർഷിദബാദ് സ്വദേശി എം ഡി എസ് കെ അലോമിനെയാണ് എക്സൈസ്...
- Advertisment -

Most Popular

- Advertisement -